ക്ഷേത്ര മുറ്റത്ത് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച്; പരാതിയുമായി ഭക്തര്‍

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രമാണ് മല്ലികാര്‍ജുന ക്ഷേത്രം. ക്ഷേത്രമുറ്റത്ത് നടന്ന റൂട്ട മാര്‍ച്ചില്‍ ഇരുന്നൂറോളം ആര്‍എസ്എസ്സ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. നഗരത്തില്‍ നടന്ന റൂട്ട് മാര്‍ച്ചിന്റെ തുടക്കം ഈ ക്ഷേത്രമുറ്റത്തു വെച്ചായിരുന്നു തീരുമാനിച്ചിരുന്നത്.

ക്ഷേത്ര മുറ്റത്ത് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച്; പരാതിയുമായി ഭക്തര്‍

ക്ഷേത്രത്തില്‍ എത്തിയ ഭക്തരെ ബുദ്ധിമുട്ടിച്ച് ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച്. റൂട്ട് മാര്‍ച്ചിനെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് കടക്കാന്‍ സാധിക്കാതിരുന്ന സ്ത്രീകളടക്കമുള്ള ഭക്തര്‍ പരാതിയുമായി ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും സമീപിക്കുന്നു. സംസ്ഥാനത്ത് ഒരു ക്ഷേത്രത്തിലേയും ആരാധനാ ക്രമങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താവനകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതിനു പിന്നാലെയാണ് കാസര്‍കോട് നഗരത്തിലെ മല്ലികാര്‍ജുന ക്ഷേത്രത്തിലെ ഭക്തര്‍ പരാതിയുമായി മുന്നോട്ടു വരുന്നത്.


മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രമാണ് മല്ലികാര്‍ജുന ക്ഷേത്രം. ക്ഷേത്രമുറ്റത്ത് നടന്ന റൂട്ട മാര്‍ച്ചില്‍ ഇരുന്നൂറോളം ആര്‍എസ്എസ്സ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. നഗരത്തില്‍ നടന്ന റൂട്ട് മാര്‍ച്ചിന്റെ തുടക്കം ഈ ക്ഷേത്രമുറ്റത്തു വെച്ചായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് അതിരാവിലെ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രമുറ്റത്ത് എത്തിച്ചേര്‍ന്നിരുന്നു.

റൂട്ട് മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ മൂലം ക്ഷേത്രദര്‍ശനത്തിന് എത്തിയ പല ഭക്തര്‍ക്കും ഉള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ക്ഷേത്രം കേന്ദ്രീകരിച്ചുള്ള റൂട്ട് മാര്‍ച്ചിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരം ചുറ്റി നടന്ന ആര്‍എസ്എസ് മാര്‍ച്ച് ക്ഷേത്രമുറ്റത്ത് അവസാനിപ്പിക്കുകയും അതിനു ശേഷം പ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍ നടത്തുകയുമായിരുന്നു.

Read More >>