മകന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ഫൈസലിന്റെ അമ്മ; തലയറുക്കുമെന്ന് സഹോദരീ ഭര്‍ത്താവ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും വെളിപ്പെടുത്തല്‍

മതപരിവര്‍ത്തനം ചെയ്തതു മുതല്‍ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് പലതവണ വധഭീഷണി മുഴക്കിയിരുന്നതായും ഫൈസലിന്റെ അമ്മ മിനി വ്യക്തമാക്കി.

മകന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ഫൈസലിന്റെ അമ്മ; തലയറുക്കുമെന്ന് സഹോദരീ ഭര്‍ത്താവ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും വെളിപ്പെടുത്തല്‍

തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മതം മാറിയ യുവാവിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെന്ന് കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍. മതപരിവര്‍ത്തനം ചെയ്തതു മുതല്‍ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് പലതവണ വധഭീഷണി മുഴക്കിയിരുന്നതായും ഫൈസലിന്റെ അമ്മ മിനി വ്യക്തമാക്കി.

തന്റെ സമ്മതം വാങ്ങിയ ശേഷമാണ് ഫൈസല്‍ മതം മാറിയത്. കുടുംബവുമായി അവന്‍ നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് വിനോദ് നിരവധി തവണ ഫൈസലിന്റെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ പറയുന്നു. മീഡിയവണ്‍ ചാനലിനോടാണ് മിനി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകളോടും അവളുടെ മക്കളോടും ഫൈസലിനെ വധിക്കുമെന്ന് വിനോദ് പറഞ്ഞുവെന്നും മിനി വെളിപ്പെടുത്തുന്നു. ഒരിക്കല്‍ തന്റെ കുടുംബം സഞ്ചരിച്ച വാഹനത്തെ ഒരു ജീപ്പ് പിന്തുടര്‍ന്നു. ഫൈസല്‍ അതില്‍ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ പിന്‍മാറിയെന്നും മിനി വെളിപ്പെടുത്തി.


കൊടിഞ്ഞിയിലെ യുവാവിന്റെ കൊലപാതകത്തില്‍ ഏറെ നിര്‍ണായകമായതാണ് ഫൈസലിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍. മകന്‍ കൊല്ലപ്പെട്ട് രണ്ടാം ദിവസമാണ് കേസില്‍ നിര്‍ണായകമാകുന്ന വിവരങ്ങള്‍ അമ്മ വെളിപ്പെടുത്തുന്നത്. ഫൈസലിനെ വധിക്കാന്‍ ദീര്‍ഘനാളായി നീക്കങ്ങള്‍ നടന്നിരുന്നുവെന്ന് മിനിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. സമാനമായ മൊഴിയാണ് ഫൈസലിന്റെ അമ്മ കൊണ്ടോട്ടി പോലീസിനും നല്‍കിയത് എന്നാണ് സൂചന. ഇതനുസരിച്ചാണ് പോലീസ് അന്വേഷണവും മുന്നോട്ടുപോകുന്നത്. ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവ് അടക്കമുള്ള എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസില്‍ ഇന്നു കസ്റ്റഡിയിലായിട്ടുള്ളത്.

https://www.youtube.com/watch?v=bjdC68BjWSQ

Read More >>