ഈ വിഴുപ്പ് ഭാണ്ഡം പേറാന്‍ ഇനിയും തനിക്കാവില്ല;ആര്‍എസ്എസ് നേതാവ് പദ്മകുമാറും കൂട്ടരും സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം ജില്ലയിലെ കരമന മേലാറന്നൂര്‍ സ്വദേശിയാണ് പി പദ്മകുമാര്‍. പത്മകുമാർ സിപിഐഎമ്മിൽ ചേരുന്നതോടുകൂടി 42 വർഷക്കാലമായുള്ള ആർഎസ്എസ് ബന്ധമാണ് അവസാനിക്കുന്നത്.

ഈ വിഴുപ്പ് ഭാണ്ഡം പേറാന്‍ ഇനിയും തനിക്കാവില്ല;ആര്‍എസ്എസ് നേതാവ് പദ്മകുമാറും കൂട്ടരും സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം : ഹിന്ദുഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ പി പദ്മകുമാറും കൂട്ടരും സിപിഐഎമ്മിലേക്ക്. സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പത്മകുമാര്‍ അറിയിച്ചു. പത്മകുമാര്‍ സിപിഐഎമ്മിനോപ്പം ചേര്‍ന്നതായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. തിരുവനന്തപുരം ജില്ലയിലെ കരമന മേലാറന്നൂര്‍ സ്വദേശിയാണ് പി പദ്മകുമാര്‍. പത്മകുമാർ സിപിഐഎമ്മിൽ ചേരുന്നതോടുകൂടി 42 വർഷക്കാലമായുള്ള ആർഎസ്എസ് ബന്ധമാണ് അവസാനിക്കുന്നത്.


''വളരെ കുട്ടിക്കാലത്ത് പത്താമത്തെ വയസ്സില്‍ ശാഖയില്‍ പോയി പ്രവര്‍ത്തനം ആരംഭിച്ച ആളാണ് താൻ. കഴിഞ്ഞ 42 വര്‍ഷമായി ആര്‍എസ്എസിന്റെ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. സംഘ് തന്നെ സര്‍വ്വതും എന്ന് പഠിച്ച് ജീവിച്ച എനിക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഭയാനകമായ മൂകതയാണ് അനുഭവപ്പെടുന്നത്. എന്റെ മനസ്സില്‍ കടന്നുകൂടിയ രാക്ഷസീയത ഓര്‍ത്ത് ഞാന്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. മാനവികതയിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹമാണ് എന്നെ ഇപ്പോള്‍ ഈ തീരുമാനത്തില്‍ എത്തിച്ചത്. ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിച്ച മനുഷ്യത്വ രഹിതമായ നിലപാടുകളും കൊലപാതക രാഷ്ട്ട്രീയവും എത്രയെത്രെ കുടുംബങ്ങള്‍ അനാഥമായി. ഒകെ വാസുവും, സൂധീഷ് മിന്നിയുമെല്ലാം സ്വീകരിച്ച പാതയിലേക്ക എന്റെ മനസ്സ് ഏറെനാളായി സഞ്ചരിക്കുകയായിരുന്നു".

"ഇപ്പോള്‍ നോട്ടു നിരോധന വിഷയത്തില്‍ ആര്‍എസ്എസ്-ബിജെപി എടുത്ത നിലപാട് കൂടിയായപ്പോള്‍ ഇനിയും സഹികരിക്കാനാവില്ലെന്ന് തീരുമാനിച്ചു. സഹകരണ പ്രസ്ഥാനത്തെയും കേരളസമൂഹത്തെയും സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക തളളിവിടുമ്പോള്‍ രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കേരളം ഒന്നാകെ ഉണര്‍ന്ന് പ്രതികരിക്കുമ്പോള്‍ അപശബ്ദവുമായ് നില്‍ക്കുന്ന കുമ്മനത്തിന്റെയും രാജഗോപാലിന്റെയും നിലപാടുകള്‍ അംഗീകരിക്കാനാവില്ല. ഈ വിഴുപ്പ് ഭാണ്ഡം പേറാന്‍ ഇനിയും എനിക്കാവില്ല'' പി പദ്മകുമാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Read More >>