അനാഥയ്ക്ക് വിവാഹ സമ്മാനവുമായെത്തിയ എസ്‌ഐയുടെ കൈ തല്ലിയൊടിച്ച് ആര്‍എസ്എസ്; ക്ഷതമേറ്റ് പോലീസിന്റെ ആത്മാഭിമാനം

ആര്‍എസ്എസുകാരനായ പ്രതിയെ അറസ്റ്റുചെയ്തു എന്ന മുന്‍വൈരാഗ്യത്തിനാണ് എസ്‌ഐയെ അക്രമിച്ചത്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹത്തില്‍ സമ്മാനവുമായെത്തിയതായിരുന്നു എസ്‌ഐ.

അനാഥയ്ക്ക് വിവാഹ സമ്മാനവുമായെത്തിയ എസ്‌ഐയുടെ കൈ തല്ലിയൊടിച്ച് ആര്‍എസ്എസ്; ക്ഷതമേറ്റ് പോലീസിന്റെ ആത്മാഭിമാനം

ആലപ്പുഴ: ആര്‍എസ്എസ് നിയന്ത്രിക്കുന്ന അനാഥ മന്ദിരത്തിലെ അന്തേവാസിയുടെ വിവാഹത്തിന് സമ്മാനവുമായെത്തിയ എസ്‌ഐയുടെ കൈ ആര്‍എസ്എസുകാര്‍ കൂട്ടം ചേര്‍ന്ന് തല്ലിയൊടിച്ചു. എസ്‌ഐക്കെതിരെ വ്യംഗ്യമായി വധഭീഷണി മുഴക്കുന്ന മെസേജുകള്‍ ആര്‍എസ്എസ് അനുകൂല വാട്‌സപ്പ്,ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി വലതു കൈ ഒടിഞ്ഞ എസ്‌ഐ ചികിത്സയിലാണ്. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടുമില്ല. എസ്‌ഐയാണ് അതിക്രമം കാണിച്ചതെന്നും അനാഥയുടെ വിവാഹം അലങ്കോലപ്പെടുത്തിയതെന്നുമാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന നുണ. ഈ നുണ ആവര്‍ത്തിച്ച് ചേര്‍ത്തലയില്‍ ഹര്‍ത്താലും നടത്തുകയാണവര്‍.


[caption id="attachment_56771" align="aligncenter" width="570"]13 ആര്‍എസ്എസ് അനുഭാവികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ[/caption]

വീടാക്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആര്‍എസ്എസുകാര്‍ പൊലീസിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ വളമംഗലം സ്വദേശി രതീഷിന്റെ വീടാക്രമിക്കുകയും വാഹനങ്ങള്‍ കേടു വരുത്തുകയും ചെയ്ത കേസിലെ പ്രതിയായ ശരണ്‍കുമാറിനെയാണ് ഇന്നലെ രാവിലെ എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പൊലീസ് പട്രോളിംഗിനിടെ തുറവൂര്‍ ടൗണിനടുത്ത് ദേശീയ പാതയില്‍ നിന്നാണ് ഇയാളെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. വളമംഗലത്തെ സിപിഐഎം പ്രവര്‍ത്തകരായ സോബിയുടെയും ലിജുവിന്റേയും വീടാക്രമിച്ച കേസിലും ശരണ്‍കുമാര്‍ പ്രതിയാണ്.

ശരണ്‍കുമാറിനെ സ്റ്റേഷനിലെത്തിച്ച് ഒരു മണിക്കൂറിനിടയില്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷമാണ് ബാലികാസദന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന എസ്‌ഐ അഭിലാഷും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും വിവാഹചടങ്ങിനെത്തിയത്. വിവാഹസമ്മാനമായി നല്‍കാന്‍ സ്റ്റേഷനില്‍ നിന്ന് പണവും പിരിച്ചിരുന്നു.

rss1എന്നാല്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി പി.രാജേഷിന്റെ നേതൃത്വത്തില്‍ മുപ്പതോളം ആളുകള്‍ എസ്‌ഐയേയും പൊലീസുകാരേയും തടയുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടിയ സംഭവത്തില്‍ തുടങ്ങിയ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിറകും ഇരുമ്പുദണ്ഡുകളുമായി മുപ്പതോളം പേര്‍ എസ്‌ഐയെ വളഞ്ഞിട്ട് തല്ലി. മര്‍ദ്ദിച്ചവശനാക്കിയ ശേഷം മുറിയിലിട്ട് പൂട്ടുകയായിരുന്നു. സ്ഥലം സിഐ രംഗത്തെത്തിയെങ്കിലും എസ്‌ഐയേയും പൊലീസുകാരേയും വിട്ടയക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത്. സംഘര്‍ഷത്തില്‍ പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകര്‍ന്നു.

പൊലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയ 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് എ അക്ബര്‍ പറഞ്ഞു. എഎസ്‌ഐ ജൂഡ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹചടങ്ങിനൊരുക്കിയ ഭക്ഷണ സാധനങ്ങള്‍ പൊലീസുകാര്‍ നശിപ്പിച്ചെന്നാണ് ആര്‍എസ്എസിന്റെ ആരോപണം.

[caption id="attachment_56774" align="aligncenter" width="590"]rss2 തുറവൂരില്‍ ഇന്നലെ ആര്‍എസ്എസ് നടത്തിയ പ്രതിഷേധപ്രകടനം[/caption]

പോലീസ് ഓഫീസറെ ബന്ദിയാക്കി അക്രമിച്ച സംഭവം കേരളത്തില്‍ സമാനതകളില്ലാത്തതാണ്. തുടര്‍ന്നും കേസെടുക്കുന്നതിന്റെയും അറസ്റ്റ് ചെയ്യുന്നതിന്റെയും പേരില്‍ പോലീസുകാര്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങളുണ്ടായാല്‍ സേനയുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കും.

Read More >>