പോലിസുകാര്‍ക്ക് ആര്‍എസ്എസുകാരുടെ മര്‍ദനം; ചേര്‍ത്തലയില്‍ നാളെ ആര്‍എസ്എസ് ഹര്‍ത്താല്‍

എസ്‌ഐക്കും സിവില്‍ പോലിസ് ഓഫിസര്‍ക്കും പരിക്കേറ്റു. ആലപ്പുഴ കുറ്റിയതോട് എസ്‌ഐ അഭിലാഷിനും പോലിസുകാരനുമാണ് പരിക്കേറ്റത്. എസ്‌ഐയെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതോടൊപ്പം സംഘം പോലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തു. അതേസമയം, തങ്ങളുടെ പ്രവര്‍ത്തകരെ എസ്‌ഐയും സംഘവും ആക്രമിച്ചെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്എസ് നാളെ ചേര്‍ത്തല താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

പോലിസുകാര്‍ക്ക് ആര്‍എസ്എസുകാരുടെ മര്‍ദനം; ചേര്‍ത്തലയില്‍ നാളെ ആര്‍എസ്എസ് ഹര്‍ത്താല്‍

ചേര്‍ത്തല: വിവാഹവീട്ടില്‍ നിന്ന് പ്രതിയെ പിടിച്ചുകൊണ്ടു പോയതിനെ തുടര്‍ന്ന് പോലിസുകാര്‍ക്കു നേരെ സംഘപരിവാര്‍ ആക്രമണം. എസ്‌ഐക്കും സിവില്‍ പോലിസ് ഓഫിസര്‍ക്കും പരിക്കേറ്റു. ആലപ്പുഴ കുറ്റിയതോട് എസ്‌ഐ അഭിലാഷിനും പോലിസുകാരനുമാണ് പരിക്കേറ്റത്. എസ്‌ഐയെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം പോലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തു.

അതേസമയം, തങ്ങളുടെ പ്രവര്‍ത്തകരെ എസ്‌ഐയും സംഘവും ആക്രമിച്ചെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്എസ് നാളെ ചേര്‍ത്തല താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവില ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.


തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സംഭവം. വാഹനം തകര്‍ത്ത കേസ് ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ കുത്തിയതോട് സ്വദേശി ശരണ്‍കുമാറിനെ വിവാഹ സ്ഥലത്തുനിന്നും പോലിസ് പിടികൂടിയിരുന്നു. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി തിരികെ വിവാഹ ചടങ്ങിനെത്തിയപ്പോള്‍ എസ്‌ഐയെ ഒരു ആര്‍എസ്എസുകാര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയും എസ്‌ഐക്കും പോലീസുകാരനും മര്‍ദനം ഏല്‍ക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

Read More >>