ഫസലിനെ വധിച്ചത് തങ്ങളാണെന്ന് ആർഎസ്എസ് പ്രവർത്തകൻ സമ്മതിച്ചുവെന്ന് പോലീസ്

അന്ന് കേസില്‍ പ്രതികളായി സിബിഐ കുറ്റപത്രമെഴുതിയ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട്‌ പലതവണ ഇവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സിബിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ നിരാകരിക്കുകയായരുന്നു.

ഫസലിനെ വധിച്ചത് തങ്ങളാണെന്ന് ആർഎസ്എസ് പ്രവർത്തകൻ സമ്മതിച്ചുവെന്ന് പോലീസ്കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച ഫസല്‍ വധക്കേസ് നിര്‍ണ്ണായിക വഴിത്തിരിവിലേക്ക്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സുബീഷ് പോലീസിന് മൊഴിനല്‍കി. പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതിയാണ് സുബീഷ്. മൊഴിയുടെ ശബ്ദരേഖയും വീഡിയോയുമടങ്ങുന്ന തെളിവുകള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, ഡിജിപിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു. 2006 ഒക്ടോബര്‍ 22 ന് ഫസല്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നത്.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുള്‍പ്പെടെയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. സിപിഐഎം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സിപിഐഎം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇതേ കേസിലാണ് സുപ്രധാന കണ്ടെത്തലുമായി കേരളാ പോലീസ്‌ രംഗത്തെത്തിയിരിക്കുന്നത്.  റിപ്പോര്‍ട്ടര്‍ ചാനലാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതിയായ സുബീഷടക്കം ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരകന്‍, ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാവ് ശശി, ഡയമണ്ട് മുക്കിലെ മനോജ് എന്നിവരുമാണ് ഫസല്‍ വധത്തിന് പിന്നിലെന്നാണ് സൂബീഷ് മൊഴിനല്‍കിയിരിക്കുന്നത്.

മൂന്നുദിവസം മുമ്പ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇയാളുടെ മൊഴിയുടെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. 2014 ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷ് വെളിപ്പെടുത്തി. നിര്‍ണായകമായ വെളിപ്പെടുത്തല്‍ വന്നതോടെ കഴിഞ്ഞ ഞായറാഴ്ച കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥരും പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ എസ്പി സഞ്ജയ് കുമാര്‍ തിരുവനന്തപുരത്തെത്തി ഇക്കാര്യം മുഖ്യമന്ത്രിയെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും അറിയിച്ചിട്ടുമുണ്ട്.

അന്ന് കേസില്‍ പ്രതികളായി സിബിഐ കുറ്റപത്രമെഴുതിയ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പലതവണ ഇവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സിബിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിരാകരിക്കുകയായരുന്നു. ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസാണെന്ന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികളെന്ന സിബിഐ യുടെ കണ്ടെത്തലിനെതിരേ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ നേരത്തെ രംഗത്തുവന്നിരുന്നു. സിബിഐക്കോ കേരളാ പൊലീസിനോ കാരായി രാജനെ നേരിട്ട് കൊലപാതകവുമായി ബന്ധിപ്പിക്കാന്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഫസലിന്റെ രക്തം പുരണ്ട വസ്ത്രം ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്ത് നിന്ന് ലഭിക്കുകയും ചെയ്തിരുന്നു.

Read More >>