ആയിരം കൊടുത്താല്‍ തൊള്ളായിരം; നോട്ടു നിരോധനത്തിന്റെ മറവില്‍ നേട്ടം കൊയ്തത് നോട്ടു മാഫിയകള്‍

1000 രൂപയുടെ നോട്ടു നല്‍കിയാല്‍ നല്‍കുന്നയാള്‍ക്ക് 900 രൂപ ചില്ലറയായി തിരിച്ചുനല്‍കും. ആവശ്യമനുസരിച്ച് അത് 800 വരെയാകാം. ആയിരം രൂപയുടെ നോട്ടുമാറുമ്പോള്‍ 100 മുതല്‍ 200 വരെ രൂപയാണ് മാഫിയകള്‍ക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ തലസ്ഥാന ജില്ലയില്‍ തന്നെ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയിരം കൊടുത്താല്‍ തൊള്ളായിരം; നോട്ടു നിരോധനത്തിന്റെ മറവില്‍ നേട്ടം കൊയ്തത് നോട്ടു മാഫിയകള്‍

കേന്ദ്രസര്‍ക്കാര്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ സംസ്ഥാനത്തുള്‍പ്പെടെ നോട്ടുമാഫിയയുടെ ഇടപെടല്‍. കൈവശമിരിക്കുന്ന നിരോധിച്ച നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നല്‍കി മാറ്റിയെടുക്കാമെന്നു പറയുന്നുണ്ടെങ്കിലും അത്യാവശ്യക്കാരെയാണ് നോട്ടുമാഫിയ ഇരകളാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരയില്‍ തന്നെ ഇവരുടെ ഇടപെടല്‍ വ്യക്തമായിരുന്നു.

1000 രൂപയുടെ നോട്ടു നല്‍കിയാല്‍ നല്‍കുന്നയാള്‍ക്ക് 900 രൂപ ചില്ലറയായി തിരിച്ചുനല്‍കും. ആവശ്യമനുസരിച്ച് അത് 800 വരെയാകാം. ഒരു ആയിരം രൂപയുടെ നോട്ടുമാറുമ്പോള്‍ 100 മുതല്‍ 200 വരെ രൂപയാണ് മാഫിയകള്‍ക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ തലസ്ഥാന ജില്ലയില്‍ തന്നെ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


അടിയന്തര ആവശ്യത്തിന് ചില്ലറ വേണ്ടിവരുന്നവരെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. ഡിസംബര്‍ 31 വരെ വന്‍ തുകയുടെ നോട്ടുകള്‍ മാറിയെടുക്കാമെന്നുള്ളതും മാഫികള്‍ക്ക് സഹായമാകുന്നു. സാധാരണക്കാര്‍ക്കാണ് പണത്തിന്റെ അത്യാവശ്യത്തിന് പ്രസ്തുത മാഫിയകളെ ആശ്രയിക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പുകളില്‍ നിന്നും പെട്രോള്‍ അടിച്ച് ചില്ലറ നേടാന്‍ ശ്രമിച്ച പലര്‍ക്കും പമ്പ് ജീവനക്കാര്‍ 100 രൂപ കുറച്ചാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

Read More >>