മണിക്കൂറുകള്‍ ക്യൂ നിന്നു കിട്ടിയത് രണ്ടായിരത്തിന്റെ മൂന്നു നോട്ടുകള്‍; ഇതിന്റെ ചില്ലറ മാറാന്‍ ഇനി എവിടെ ക്യൂ നില്‍ക്കേണ്ടതെന്ന് ഒരു സാധാരണക്കാരന്റെ ചോദ്യം

ഇതിന് ചില്ലറയ്ക്ക് ഇനി എവിടെയാണ് ക്യൂ നില്‍ക്കേണ്ടതെന്നാണ് സഞ്ജയ് പട്ടേല്‍ ചോദിക്കുന്നത്. നോട്ടുകള്‍ക്ക് പുറത്തെവിടെയും ചില്ലറ കിട്ടാതായപ്പോള്‍ സഞ്ജയ് പട്ടേലിന് ഒടുവില്‍ ബാങ്കിലേക്കു തന്നെ മടങ്ങേണ്ടി വന്നു.

മണിക്കൂറുകള്‍ ക്യൂ നിന്നു കിട്ടിയത് രണ്ടായിരത്തിന്റെ മൂന്നു നോട്ടുകള്‍; ഇതിന്റെ ചില്ലറ മാറാന്‍ ഇനി എവിടെ ക്യൂ നില്‍ക്കേണ്ടതെന്ന് ഒരു സാധാരണക്കാരന്റെ ചോദ്യം

രാജ്യത്തെ വളരയെധികം ബുദ്ധിമുട്ടിലാക്കിയ ഒരു ദിവസത്തിനു ശേഷം ബാങ്കില്‍ ചെന്നു ക്യൂ നിന്നു കിട്ടിയത് 2,000ന്റെ മൂന്നു നോട്ടുകള്‍. ഈ നോട്ടുകള്‍ ഇനി ചില്ലറയാക്കാന്‍ എവിടെ ക്യൂ നില്‍ക്കണമെന്നാണ് സാധാരണക്കാരനായ ഒരു മുംബൈ സ്വദേശിയുടെ ചോദ്യം. സഞ്ജയ് പട്ടേല്‍ എന്ന യുവാവിന്റെ ചോദ്യം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയയും.

വ്യാഴാഴ്ച രാവിലെ ബാങ്ക് തുറന്നതിനു പിന്നാലെ മിക്ക ബാങ്കുകള്‍ക്കു മുന്നിലും വലിയ ക്യൂവാണ്. ഈ ക്യുവില്‍ മണിക്കൂറുകളോളം നിന്നാണ് പുതിയ നോട്ടുകള്‍ സാധാരണക്കാര്‍ വാങ്ങുന്നത്. എന്നാല്‍ കിട്ടുന്നതാകട്ടെ 2,000 രൂപയുടെ നോട്ടുകളും. ഈ നോട്ടുകള്‍ ചില്ലറയാക്കാന്‍ ഓടി നടക്കുകയാണ് മുഴുവന്‍ സാധാരണക്കാരും. ഇതിനിടയിലാണ് അക്കൗണ്ടില്‍ നിന്നും 6,000 രൂപ ചെക്ക് ഉപയോഗിച്ച് സഞ്ജയ് പിന്‍വലിക്കാനെത്തിയത്. സഞ്ജയ്ക്ക് കിട്ടിയത് 2,000 ന്റെ മൂന്നു നോട്ടുകളാണ്.


ഇതിന് ചില്ലറയ്ക്ക് ഇനി എവിടെയാണ് ക്യൂ നില്‍ക്കേണ്ടതെന്നാണ് സഞ്ജയ് പട്ടേല്‍ ചോദിക്കുന്നത്. നോട്ടുകള്‍ക്ക് പുറത്തെവിടെയും ചില്ലറ കിട്ടാതായപ്പോള്‍ സഞ്ജയ് പട്ടേലിന് ഒടുവില്‍ ബാങ്കിലേക്കു തന്നെ മടങ്ങേണ്ടി വന്നു. 'എനിക്കു ലഭിച്ച 2000 രൂപ നോട്ടുകള്‍ക്ക് ചില്ലറ കിട്ടിയില്ല. അതുകൊണ്ട് വീണ്ടും ബാങ്കിലേക്കു വരേണ്ടി വന്നു'- സഞ്ജയ് പട്ടേല്‍ ഫസ്റ്റ് പോസ്റ്റിനോടു പറഞ്ഞു.

നൂറിന്റെ നോട്ടുകള്‍ കിട്ടുമെന്നു കരുതിയാണ് പണം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും സഞ്ജയ് പറഞ്ഞു. എന്നാല്‍ കിട്ടിയത് 2,000 ന്റെ നോട്ടുകളായിരുന്നു. ഇതോടെ താന്‍ വളരെ നിരാശനായെന്നും അദ്ദേഹം പറഞ്ഞു. നൂറു രൂപ നോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ വീണ്ടും കുറച്ചുപണം കൂടി പിന്‍വലിക്കാനാണ് താനിപ്പോള്‍ ബാങ്കിലെത്തിയതെന്നും സഞ്ജയ് സൂചിപ്പിച്ചു.

Read More >>