ബാങ്ക് ഓഫ് ഇന്ത്യയുടെ 1.37 കോടി രൂപയടങ്ങിയ വാഹനവുമായി ഡ്രൈവറെ കാണാതായി

പുതിയ നോട്ടുകളായതിനാല്‍ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് പണം കണ്ടെത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബാങ്ക് ഓഫ് ഇന്ത്യയുടെ 1.37 കോടി രൂപയടങ്ങിയ വാഹനവുമായി ഡ്രൈവറെ കാണാതായി

ബംഗളുരു: എടിഎമ്മില്‍ നിറയ്ക്കാനുള്ള 1.37 കോടി പുതിയ കറന്‍സിയുമായി ബാങ്ക് ഓഫ് ഇന്ത്യയുടെ വാഹനം കാണാതായി. ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്‍ഡിടിവി റിപ്പോര്‍ട് ചെയ്യുന്നു.

പുതിയ നോട്ടുകളായതിനാല്‍ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് പണം കണ്ടെത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ലോജിടെക് എന്ന കമ്പനിക്കാണ് തങ്ങളുടെ വിവിധ ബ്രാഞ്ചുകളില്‍നിന്നും പണം ശേഖരിക്കാനുള്ള കോണ്‍ട്രാക്ട് നല്‍കിയതെന്ന് ബാങ്ക് സോണല്‍ മാനേജര്‍ മാനേജര്‍ ഈശ്വരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

Read More >>