പുഴ കയ്യേറി കൃഷിയിടത്തിലേക്ക് സ്വകാര്യവ്യക്തികളുടെ കനാൽ നിർമാണം

ആലക്കോട് പഞ്ചായത്തിലെ ബിമ്പുംകാട്ടിൽ രയരോം പുഴയുടെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് കനാൽ നിർമ്മിച്ചത്

പുഴ കയ്യേറി കൃഷിയിടത്തിലേക്ക് സ്വകാര്യവ്യക്തികളുടെ കനാൽ നിർമാണം

കണ്ണൂർ: തളിപ്പറമ്പ് ആലക്കോടിൽ പുഴ കയ്യേറി കൃഷിയിടത്തിലേക്ക് സ്വകാര്യ വ്യക്തി കനാൽ നിർമ്മിച്ചത് പഞ്ചായത്ത് അധികൃതർ തടഞ്ഞു. ആലക്കോട് പഞ്ചായത്തിലെ ബിമ്പുംകാട്ടിൽ രയരോം പുഴയുടെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് കനാൽ നിർമ്മിച്ചത്. പുഴയിൽ നിന്നു വെള്ളം പറമ്പിലേക്ക് വെള്ളമെത്തിക്കാനാണ് കനാൽ നിർമ്മിച്ചത്.
കനാൽ നിർമാണം നാട്ടുകാർ ശ്രദ്ധയിൽ പെടുത്തിയ ഉടനെ പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി കനാൽ നിർമാണം തടയുകയും ഉടമകളെക്കൊണ്ട് തന്നെ കനാൽ മണ്ണിട്ട് മൂടിക്കുകയും ചെയ്തു. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തോട്ടം നനക്കാൻ വേണ്ടിയാണ് കനാൽ നിർമ്മിച്ചത് എന്നാണ് ഉടമകളുടെ വാദം.

Story by
Read More >>