മന്ത്രിസഭയിൽ അഴിച്ചു പണി: എംഎം മണി വൈദ്യുതി മന്ത്രിയാകും; എസി മൊയ്തീൻ വ്യവസായ മന്ത്രി

കടകംപള്ളി സുരേന്ദ്രന്‍ സഹകരണ വകുപ്പ് കൈകാര്യം ചെയ്യും

മന്ത്രിസഭയിൽ അഴിച്ചു പണി: എംഎം മണി വൈദ്യുതി മന്ത്രിയാകും; എസി മൊയ്തീൻ വ്യവസായ മന്ത്രി

തിരുവനന്തപുരം: പിണറായി വിജയൻ  മന്ത്രിസഭയില്‍ അഴിച്ചുപണി. സര്‍ക്കാര്‍ ചീഫ് വിപ്പ് എംഎം മണിയാണ് മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നത്. എംഎം മണി വൈദ്യുതി മന്ത്രിയാകും. സിപിഐഎം സംസ്ഥാനസമിതിയിലാണ് തീരുമാനം.

എസി മൊയ്തീന്‍ വ്യവസായ മന്ത്രിയാകും.  കൂടാതെ കായിക വകുപ്പും മൊയ്തീന്‍ കൈകാര്യം ചെയ്യും. നിലവില്‍ സഹകരണ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.

സഹകരണം, ടൂറിസം, ദേവസ്വം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല കടകംപള്ളിക്ക് നല്‍കും.

Story by
Read More >>