റിലയന്‍സ് ജിയോ കിതയ്ക്കുന്നു; മുതലെടുപ്പിനു തയ്യാറെടുത്ത് മറ്റു കമ്പനികള്‍

11.47 എംബി/സെക്കന്റാണ് നിലവില്‍ എയര്‍ടെല്‍ കണക്ഷന്റെ വേഗത. എന്നാല്‍ 6 എംബി/സെക്കന്റാണ് ജിയോയുടെ വേഗത.

റിലയന്‍സ് ജിയോ കിതയ്ക്കുന്നു; മുതലെടുപ്പിനു തയ്യാറെടുത്ത് മറ്റു കമ്പനികള്‍

ഡാറ്റാ വേഗതയുടെ കാര്യത്തില്‍ വളരെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ റിലയന്‍സ് ജിയോ എയര്‍ടെല്‍ ഫോര്‍ജിയെക്കാള്‍ പിന്നില്‍. 11.47 എംബി/സെക്കന്റാണ് നിലവില്‍ എയര്‍ടെല്‍ കണക്ഷന്റെ വേഗത. എന്നാല്‍ 6 എംബി/സെക്കന്റാണ് ജിയോയുടെ വേഗത. ഇത് എയര്‍ടെല്ലിന്‌ ഓഹരി വിപണിയില്‍ മെച്ചപ്പെട്ട നില കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന്‌ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിയോ വാഗ്ദാനം ചെയ്ത ഡാറ്റാ വേഗത പാലിക്കാത്തതിനാല്‍ മറ്റു സേവന ദാതാക്കള്‍ 4G ഡാറ്റയുടെ നിരക്ക്  വര്‍ദ്ധിപ്പിക്കാനാണ് സാദ്ധ്യത. എന്നാല്‍ 4G വേഗത ജിയോ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സൗജന്യ ഓഫര്‍ ഡിസംബറിന് ശേഷവും തുടരേണ്ടതായി വരും.


ടെലികോം റെഗുലേറ്ററി ആതോറിറ്റി ഓഫ് ഇന്ത്യ (TRAI) കഴിഞ്ഞ മാസം നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം റിലയന്‍സ് ജിയോ നല്‍കുന്ന ഡാറ്റാ വേഗത മറ്റ് സേവന ദാതാക്കളെക്കാള്‍ വളരെ പിന്നിലാണ്. എയര്‍ടെല്ലിന്റെ വേഗതയാണ് സ്പീഡ് ടെസ്റ്റില്‍ മികവുപുലര്‍ത്തിയത്.സെപ്തംബല്‍ അഞ്ചിന് ജിയോ അവതരിപ്പിച്ചപ്പോള്‍ 20 മുതല്‍ 25 എംബി/സെക്കന്റായിരുന്നു സ്പീഡ്. പിന്നീടത് കുത്തനെ താണു.

റിലൈന്‍സിന്റെ 4G  ഡാറ്റാ വേഗത കുറഞ്ഞതോടെ എയര്‍ടെല്ലിന്റെ ഓഹരി വിപണിയില്‍ കാര്യമായ മാറ്റമാണുണ്ടായിരിക്കുന്നത്‌. ഇത് റിലൈന്‍സിനെ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. എയര്‍ടെല്ലിന്റെ ഓഹരി വിപണിയിലുണ്ടായ കുതിച്ചുകയറ്റം ഞങ്ങള്‍ക്ക് പ്രതീക്ഷയാണ് നല്‍കുന്നത്. പ്രധാനപ്പെട്ട നാലു ഡാറ്റാ സേവന ദാതാക്കളില്‍ 4G  ഡാറ്റാ സ്പീഡ് കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ എയര്‍ടെല്ലിനും ഐഡിയ സെല്ലുലാറിനും കഴിയുന്നുണ്ട്. എന്നാല്‍ ജിയോയ്ക്കും വോഡഫോണും ഇതില്‍നിന്നും പിന്നോക്കം പോയതായി സിഎല്‍എസ്എ പറയുന്നു.

റിലയന്‍സ് ജിയോയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളെ തങ്ങളോടടുപ്പിച്ച് നിര്‍ത്തുന്നതിന് വളരെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം സേവന ദാതാക്കള്‍ പുതിയ ഡാറ്റാ സേവനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇത് എയര്‍ടെല്ലിനും ഐഡിയയ്ക്കും നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

4G യുടെ മികച്ച വേഗത 2015 മുതല്‍ എയര്‍ടെല്ലിനെ ഇന്ത്യയുടെ 22ഓളം സര്‍ക്കിളുകളിലേക്ക് കവറേജ് വ്യപിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. എന്നാല്‍ ജിയോയ്ക്ക്‌ സമാനമായ വേഗതയാണ് ഐഡിയയ്ക്കും വോഡഫോണിനും. 7എംബി/സെക്കന്റ്.

എന്നാല്‍ ഡിസംബര്‍ മൂന്നിന് മുമ്പായി റിലൈന്‍സിന്റെ സൗജന്യ സേവനം നിര്‍ത്തലാക്കണമെന്ന് ട്രായ് റിലയന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡാറ്റ സൗജന്യമായി നല്‍കുന്നത് 90 ദിവമാക്കിക്കുറയ്ക്കണമെന്നും ട്രായ് റിലൈന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിഎല്‍എസ്എ റിപ്പോര്‍ട്ട് പ്രകാരം ജിയോയുടെ വേഗത 7.2ല്‍നിന്നും 6എംബി/സെക്കാന്റായി കുറഞ്ഞിട്ടുണ്ട്.

റിലയന്‍സ് ജിയോയ്ക്ക് നിലവില്‍ 1.6 മില്ല്യണ്‍ ഉപഭോക്താക്കളാണുള്ളത്. ട്രായ് നടത്തിയ സ്പീഡ് ടെസ്റ്റിനെത്തുടര്‍ന്ന് ഒരാള്‍ക്ക് ദിവസേന 4ജിബി ഡാറ്റയാണ് സൗജന്യമായി നല്‍കുന്നതെന്നും അത് വേഗത്തില്‍ ഉപയോഗിച്ച് തീര്‍ക്കുന്നതിനാല്‍ 256കെബി/സെക്കന്റിലേക്ക് വേഗത കുറയുമെന്നാണ് റിലയന്‍സിന്റെ വിശദീകരണം. എന്നാല്‍ 24 മണിക്കൂര്‍ കഴിയുന്നതോടെ പഴയ വേഗതയിലേക്കെത്തുമെന്നാണ് റിലയന്‍സിന്റെ വാദം.

Read More >>