മറ്റ് ടെലിക്കോം കമ്പനികൾക്കെതിരെ ജിയോയുടെ പരാതി

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ (സിസിഐ) പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ജിയോയ്ക്കെതിരെ മറ്റ് കമ്പനികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്നാണ് പരാതി.

മറ്റ് ടെലിക്കോം കമ്പനികൾക്കെതിരെ ജിയോയുടെ പരാതി

ന്യൂഡല്‍ഹി: എതിരാളികളായ റിലൈൻസ്, ഐഡിയ, എയർടെൽ വോഡഫോൺ എന്നിവയ്ക്കെതിരെ പരാതിയുമായി ജിയോ.  കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ (സിസിഐ) പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ജിയോയ്ക്കെതിരെ മറ്റ് കമ്പനികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്നാണ് പരാതി.

തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നുകാണിച്ച് ഐഡിയ, എയര്‍ടെല്‍, ഫെവാഡാഫോണ്‍ കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിഴയിട്ടതിന്റെ പശ്ചാത്തലത്തിലാണ് പരാതി.

എന്നാൽ ഇവർ പരസ്പരം മത്സരിക്കുന്നില്ലെന്നും ജിയോ പരാതിയിൽ ആരോപിക്കുന്നുണ്ട്.

ചട്ടങ്ങള്‍ ലംഘിച്ചതിന് ട്രായ് മൂന്നു കമ്പനികള്‍ക്കും കൂടി 3,050 കോടി രൂപ പിഴയിട്ടിരുന്നു. കോളുകള്‍ക്കാവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ നല്‍കുന്നില്ലെന്നുകാണിച്ചായിരുന്നു നടപടി.

Read More >>