നിലമ്പൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിങ്കളാഴ്ച വരെ മെഡിക്കൽ കോളേജിൽ സൂക്ഷിക്കും; സംസ്ഥാന മനുഷ്യാവകാശ കമ്മീഷ൯ ഡിജിപിയോട് വിശദീകരണം തേടി

ബന്ധുക്കളുടെ ആവശ്യപ്രകാരം തിങ്കളാഴ്ചവരെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് മുമ്പ് കുപ്പുസ്വാമിയുടെ മൃതദേഹം കണ്ട സഹോദര൯ ഇവരുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന പക്ഷം മറ്റ് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലമ്പൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിങ്കളാഴ്ച വരെ മെഡിക്കൽ കോളേജിൽ സൂക്ഷിക്കും; സംസ്ഥാന മനുഷ്യാവകാശ കമ്മീഷ൯ ഡിജിപിയോട് വിശദീകരണം തേടി

നിലമ്പൂരിൽ വനത്തിൽ പോലീസ് വെടിവെച്ചുകൊന്ന മാവോയിസ്റ്റുകളുടെ മൃതദേഹം തത്ക്കാലം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ കൊല്ലപ്പെട്ടവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജിൽ തിങ്കളാഴ്ചവരെ സൂക്ഷിക്കും. ബന്ധുക്കൾക്കൊപ്പം മാധ്യമങ്ങളെ കണ്ട മനുഷ്യാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് തുഷാർ നിർമ്മൽ സാരഥി പറഞ്ഞു.

ബന്ധുക്കളുടെ ആവശ്യപ്രകാരം തിങ്കളാഴ്ചവരെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് മുമ്പ് കുപ്പുസ്വാമിയുടെ മൃതദേഹം കണ്ട സഹോദര൯ ഇവരുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന പക്ഷം മറ്റ് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

[caption id="attachment_63238" align="aligncenter" width="960"]കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോരാട്ടം പ്രവർത്തകർ നടത്തിയ മാർച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോരാട്ടം പ്രവർത്തകർ നടത്തിയ മാർച്ച്[/caption]

എന്നാൽ മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പോരാട്ടം പ്രവർത്തകർ കോഴിക്കോട് മാർച്ചു നടത്തി.

സുപ്രീം കോടതിയുടെ വിധിയിലുള്ള പ്രത്യക്ഷ ലംഘനമാണ് നിലമ്പൂർ വനത്തിൽ നടന്നിരിക്കുന്നതെന്ന് കൊല്ലപ്പെട്ട അജിതയുടെ അഭിഭാഷക൯ പറഞ്ഞു. മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് കൊല്ലപ്പെട്ട അജിത.

മാവോയിസ്റ്റ് കൊലപാതകത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് മു൯ നക്സലൈറ്റ് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസു അറിയിച്ചു.

മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ ഡിജിപിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷ൯ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് പോരാട്ടം പ്രവർത്തകർ നടത്തിയ മാർച്ചിന്റ ദൃശ്യം

Read More >>