ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും സക്കീര്‍ ഹുസൈനെ മാറ്റി

അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. സക്കീര്‍ ഹുസൈന്‍ ജില്ലാ കമ്മിറ്റിയില്‍ തുടരും. കളമശ്ശേരി ഏരിയാ സെക്രട്ടറിയുടെ പകരം ചുമതല ടി കെ മോഹനന് നല്‍കി.

ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും സക്കീര്‍ ഹുസൈനെ മാറ്റി

കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒന്നാം പ്രതിയായ സക്കീര്‍ ഹുസൈനെ സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. സക്കീര്‍ ഹുസൈനെതിരെ കൂടുതല്‍ നടപടിയെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിക്കുമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.


അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. സക്കീര്‍ ഹുസൈന്‍ ജില്ലാ കമ്മിറ്റിയില്‍ തുടരും. കളമശ്ശേരി ഏരിയാ സെക്രട്ടറിയുടെ പകരം ചുമതല ടി കെ മോഹനന് നല്‍കി. ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്നും പി രാജീവ് വ്യക്തമാക്കി.

സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി നാളെ വിധി പറയാനിരിക്കെയാണ് സക്കീര്‍ ഹുസൈനെതിരെയുള്ള പാര്‍ട്ടി നടപടിയെടുത്തത്.

Read More >>