നോട്ടു നിരോധനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ബാങ്ക് സംഘടനകളുടെ തലവന്‍

മൂന്നൊരുക്കങ്ങളില്ലാതെ നോട്ടുനിരോധനം നടപ്പിലാക്കി പരാജയപ്പെട്ട മറ്റു രാജ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോ പ്രധാനമന്ത്രി മോദിയോ സാമ്പത്തിക വിദഗ്ദ്ധരല്ലെന്ന് നമുക്കറിയാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോട്ടു നിരോധനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് ബാങ്ക് സംഘടനകളുടെ തലവന്‍

പാളിപ്പോയ നോട്ടു നിരോധനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊള്‍ജ്ജിത് പട്ടേല്‍ രാജിവെക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡി. തോമസ് ഫ്രാങ്കോ. സാധാരണക്കാരുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നൊരുക്കങ്ങളില്ലാതെ നോട്ടുനിരോധനം നടപ്പിലാക്കി പരാജയപ്പെട്ട മറ്റു രാജ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോ പ്രധാനമന്ത്രി മോദിയോ സാമ്പത്തിക വിദഗ്ദ്ധരല്ലെന്ന് നമുക്കറിയാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ബിഐയില്‍ സാമ്പത്തിക വിദഗ്ധരുണ്ട്. സമ്പദ് വ്യവസ്ഥയുമായും ജനങ്ങളുടെ ജീവിതവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ ശരിയായ തീരുമാനമെടുക്കാന്‍ അവര്‍പ്രാപ്തരാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അങ്ങനെയല്ല. ആസൂത്രണമില്ലാതെ സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ട ആര്‍ബിഐ ഗവര്‍ണര്‍ ഒരു തികഞ്ഞ പരാജയമാണെന്നും ഫ്രാങ്കോ സൂചിപ്പിച്ചു.

ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അത്യാന്താപേക്ഷിതമായ 500ന്റെ നോട്ടുകള്‍ 11 ദിവസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ എത്തിയിട്ടില്ല. 500നേക്കാള്‍ പ്രധാന്യം നല്‍കി 2000ത്തിന്റെ നോട്ടുകള്‍ ബാങ്കുകള്‍ എന്തിനാണ് ആദ്യം അടിച്ചതെന്നും അദ്ദേഹം ചോദിച്ചു. സഹകരണ ബാങ്കുകളെ നോട്ടുമാറാന്‍ അനുവദിക്കാത്തതിനെയും ഫ്രാങ്കോ വിമര്‍ശിച്ചു. രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ 10 ലക്ഷംകോടി നിക്ഷേപമുള്ള സഹകരണ ബാങ്കുകള്‍ക്ക് ഒരു ലക്ഷത്തോളം ബ്രാഞ്ചുകളുണ്ടെന്നുള്ള കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Read More >>