ഭവിനും രോഹനും അർദ്ധസെഞ്ച്വറി, കേരളം രണ്ടാം ഇന്നിങ്‌സിൽ മികച്ച സ്‌കോറിലേക്ക്

ആദ്യ ഇന്നിങ്‌സിൽ യുവതാരം അസ്ഹറുദ്ദീന്റെ അർദ്ധസെഞ്ച്വറിയുടെ മികവിൽ 219 റൺസെടുത്ത കേരളത്തിനെതിരെ ഏഴു റൺസിന്റെ നേരിയ ലീഡ് ആന്ധ്ര നേടിയിരുന്നു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് മനഷ്ടത്തിൽ 229 റൺസെടുത്തു.

ഭവിനും രോഹനും അർദ്ധസെഞ്ച്വറി, കേരളം രണ്ടാം ഇന്നിങ്‌സിൽ മികച്ച സ്‌കോറിലേക്ക്

ഗുവാഹത്തി: ഓപ്പണർ ഭവിൻ ജെ താക്കറിന്റെയും ക്യാപ്റ്റൻ രോഹൻ പ്രേമിന്റെയും അർദ്ധ  സെഞ്ച്വറിയുടെ പിൻബലത്തിൽ ആന്ധ്രയ്‌ക്കെതിരെയുള്ള രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ കേരളം മികച്ച സ്‌കോറിലേക്ക്. ആദ്യ ഇന്നിങ്‌സിൽ യുവതാരം അസ്ഹറുദ്ദീന്റെ അർദ്ധസെഞ്ച്വറിയുടെ മികവിൽ 219 റൺസെടുത്ത കേരളത്തിനെതിരെ ഏഴു റൺസിന്റെ നേരിയ ലീഡ് ആന്ധ്ര നേടിയിരുന്നു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ്  നഷ്ടത്തിൽ 229 റൺസെടുത്തു.


76 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെടെ 56 റൺസ് നേടിയ ഓപ്പണർ ഭവിൻ ജെ താക്കറും 149 പന്തുകളിൽ നിന്നും ഏഴു ബൗണ്ടറികളോടെ 89 റൺസെടുത്ത നായകൻ രോഹൻ പ്രേമുമാണ് രണ്ടാം ഇന്നിങ്‌സിൽ കേരളത്തിന്റെ നട്ടെല്ലായത്. മുഹമ്മദ് അസ്ഹറുദ്ദീൻ 36 റൺസെടുത്തപ്പോൾ ഓപ്പണറായ വിഷ്ണു വിനോദിനും (3) നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസനും (7) കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. 17 റൺസെടുത്ത സച്ചിൻ ബേബിയും ഒരു റൺസോടെ ഇഖ്ബാൽ അബ്ദുള്ളയുമാണ് കളി നിറുത്തുമ്പോൾ ക്രീസിലുള്ളത്.

ആന്ധ്രയ്ക്ക് വേണ്ടി വിജയ് കുമാർ മൂന്നു വിക്കറ്റും ശശികാന്തും ഭാർഗവ് ദത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരം സമനിലയിൽ കലാശിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കേരള രഞ്ജി ടീമിന്റെ കോച്ച് സ്ഥാനത്ത് നിന്നും ബാലചന്ദ്രനെ പുറത്താക്കിയ ശേഷം നടക്കുന്ന രണ്ടാം മത്സരമാണിത്. ആദ്യ ഇന്നിങ്‌സിൽ ലീഡ് നേടാൻ കഴിയാത്തതിനാൽ മൂന്നു പോയിന്റ് ഉറപ്പിക്കാൻ ടീമിന് കഴിയില്ലെന്ന അവസ്ഥയും ഈ കളിയിൽ നിലനിൽക്കുന്നുണ്ട്.

Story by
Read More >>