'ഒബാമയുടേയും ഭാര്യയുടേയും കറുത്ത മുഖം കൂടുതല്‍ കറുത്തിട്ടുണ്ടാവും'; കടുത്ത വംശീയ പ്രസ്താവനയുമായി രാം ഗോപാല്‍ വര്‍മ

മിഷേല്‍ ഒബാമയുടേയും ട്രംപിന്റെ ഭാര്യ മെലാനിയയുടേയും ചിത്രങ്ങള്‍ താരതമ്യം ചെയ്ത് 'ഏറ്റവും ഹോട്ടായ പ്രഥമ വനിതയെ നല്‍കിയതിന്' താന്‍ ട്രംപിന് 1002 ഉമ്മകള്‍ നല്‍കുന്നതായും രാംഗോപാല്‍ വര്‍മ പറയുന്നുണ്ട്.

വിവാദ പ്രസ്താവനകളിലൂടെ പലവട്ടം മാധ്യമങ്ങളില്‍ നിറഞ്ഞ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കുമെതിരെ കടുത്ത വംശീയ പ്രസ്താവനകളുമായി രംഗത്തുവന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതായുള്ള വാര്‍ത്ത വന്നയുടന്‍ രാംഗോപാല്‍ വര്‍മ ചെയ്ത ട്വീറ്റിലാണ് വംശീയ പരാമര്‍ശം. 'ഇന്നത്തെ ട്രംപിന്റെ വിജയത്തോടെ ബരാക് ഒബാമയുടേയും ഭാര്യ മിഷേല്‍ ഒബാമയുടേയും മുഖം കൂടുതല്‍ കറുത്തിട്ടുണ്ടാവുമെന്ന് ഉറപ്പാണ്'-രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ് പറയുന്നു.


varma-1

തൊട്ടടുത്ത ട്വീറ്റില്‍ ഒരു പടികൂടി കടന്ന് മിഷേലിന്റേയും ട്രംപിന്റെ ഭാര്യ മെലാനിയയുടേയും ചിത്രം പോസ്റ്റ് ചെയ്ത് 'ചില കാരണങ്ങളാല്‍ എനിക്ക് ഇപ്പോഴത്തെ പ്രഥമ വനിതയെ ഇഷ്ടമാണ്. കാരണമെന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?' എന്ന ചോദ്യം ഉന്നയിക്കുന്നു. 'അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഹോട്ടായ പ്രഥമ വനിതയെ ലഭിച്ചിരിക്കുന്നു. അമേരിക്കയെ മഹത്തരമാക്കിയതിന് ട്രംപിന് 1002 ഉമ്മകള്‍'-മിഷേലിനേയും മെലാനിയയേയും വംശീയമായി താരതമ്യം ചെയ്ത് നടത്തിയ കമന്റ് പറയുന്നു.

varma

താന്‍ ട്രംപിന്റെ വിജയം നാല് മാസം മുമ്പ് പ്രവചിച്ചിരുന്നു എന്ന് പറയുന്ന ട്വീറ്റിന് പിന്നാലെയുള്ള തുടര്‍ ട്വീറ്റുകളിലാണ് മോശമായ ഭാഷയില്‍ വര്‍മ ഒബാമയേയും ഭാര്യയേയും അപമാനിക്കുന്നത്. മുന്‍ പ്രസിഡന്റുമാരായ ജോണ്‍ എഫ് കെന്നഡി, എബ്രഹാം ലിങ്കണ്‍, തിയോഡര്‍ റൂസ്‌വെല്‍റ്റ് എന്നിവരെ എല്ലാവരും മറക്കും. 'സത്യസന്ധനായ' ട്രംപിനെ തിരഞ്ഞെടുത്തതിന് അമേരിക്കന്‍ ജനതയെ ഇദ്ദേഹം അഭിനന്ദിക്കുന്നുമുണ്ട്.

varma-2

Read More >>