ഭോപ്പാൽ ഏറ്റുമുട്ടൽ; മധ്യപ്രദേശ് പോലീസിന്റെ തിരക്കഥ പൊളിച്ചടുക്കി രാകേഷ് ശർമ

ഇത്രയും ബോളിവുഡ് അതിപ്രസരമുള്ള രാജ്യത്ത് പ്രിയ ബി ജെ പിക്കാരേ, മധ്യപ്രദേശിലെ പോലീസുകാരേ നിങ്ങളുടെ കഥയും തിരക്കഥും ഡയലോഗും ദാരുണം തന്നെ. നിങ്ങളുടെ അന്ധരായ വിശ്വാസികളോ ഗ്രൂപ്പോ അല്ലാതെ ഇത്തരം അവിശ്വസനീയ കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ ആരും വിശ്വസിക്കുകയില്ല.

ഭോപ്പാൽ ഏറ്റുമുട്ടൽ; മധ്യപ്രദേശ് പോലീസിന്റെ തിരക്കഥ പൊളിച്ചടുക്കി രാകേഷ് ശർമ

ഭോപ്പാല്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി, ബിജെപി വക്താവ് എന്നിവരില്‍ നിന്നും പുറത്തുവരുന്ന കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരു സിനിമാ നിര്‍മാതാവ് എന്ന നിലയില്‍ വിശകലനം ചെയ്യാതിരിക്കാന്‍ എനിക്കാവില്ല.

ആദ്യം തന്നെ ഞാ൯ നിങ്ങളോട് അടിസ്ഥാന കാര്യം പറഞ്ഞുവെക്കട്ടെ: സിനിമയുടെ അടിസ്ഥാന തത്വം അവിശ്വസനീയത മാറ്റി അനുകൂലമാക്കുക എന്നതാണ്. തങ്ങളുടെ പ്രിയ താരം ഒരേ സമയം അമ്പതോളം ആളുകളെ അടിച്ചു വീഴ്ത്തുന്നതോ പറക്കുന്ന വെടിയുണ്ട പല്ലുകൊണ്ട് പിടിക്കുന്നതോ കാണികൾ വിശ്വസിച്ചേക്കാം. ഇത്രയും ബോളിവുഡ് അതിപ്രസരമുള്ള രാജ്യത്ത് പ്രിയ ബി ജെ പിക്കാരേ, മധ്യപ്രദേശിലെ പോലീസുകാരേ നിങ്ങളുടെ കഥയും തിരക്കഥും ഡയലോഗും ദാരുണം തന്നെ. നിങ്ങളുടെ അന്ധരായ വിശ്വാസികളോ ഗ്രൂപ്പോ അല്ലാതെ ഇത്തരം അവിശ്വസനീയ കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ ആരും വിശ്വസിക്കുകയില്ല. ഒരു സാധാരണ പൗര൯ (അല്ലെങ്കില്‍ അമര്‍ത്യാസെന്‍ പറയുന്നതുപോലെ- വാദിക്കുന്ന ഇന്ത്യക്കാരന്‍) ചോദ്യങ്ങൾ ചോദിക്കും, നിങ്ങളുടെ വിവരണത്തെ വെല്ലുവിളിക്കും. തിരസ്കരിക്കും നിങ്ങളെ വിമർശിക്കുകയും ചെയ്യും. അവർ ഭരണ ഘടന മൗലികാവകാശങ്ങൾ ആസ്വദിക്കും. അതോടൊപ്പം മൗലിക കടമകൾ നിർവഹിക്കുകയും ചെയ്യും.  അതാണ് ജനാധിപത്യം.


ഭോപ്പാൽ ഏറ്റുമുട്ടൽ - ഒരു സിനിമ നിർമാതാവി൯റെ കാഴ്ച്ചപ്പാടിൽ

"ഏറ്റുമുട്ടലി൯റെ" അനവധി വീഡിയോകള്‍ക്കുശേഷം ഇപ്പോൾ ശിക്ഷ വിധിച്ചതി൯റെ ദൃശ്യങ്ങളും വന്നിരിക്കുന്നു.

https://www.youtube.com/watch?v=2k3lDGrHu10&feature=youtu.be

കൊല്ലപ്പെട്ടയാളും കൊന്നവരും ധരിച്ചിരുന്നത് ഒരു പോലത്തെ സ്‌പോർട്‌സ് ഷൂ, ഒരേ നിർമാണം, ഒരേ നിറം. സംശയസ്‌പദമല്ലേ...? ഒരു വലിയ ചോദ്യം ഇതാണ്: ജയിലിൽ ഷൂ, ബെല്‍റ്റ്, വാച്ച് എന്നിവ ഉപയോഗിക്കാ൯ പാടില്ല. പിന്നെ എങ്ങനെ, എവിടെവച്ച് സിമി പ്രവർത്തകർക്ക് ഇതു കിട്ടി? മറ്റൊരു ചോദ്യം- എട്ടു പേരിൽ രണ്ടു പേരുടെ അടുത്ത് തോക്കുണ്ടായിരുന്നു. എങ്ങനെ അവർ അത് സംഘടിപ്പിച്ചു. കത്തിയുടെ കാര്യവും മറിച്ചല്ല. കൈക്കൂലിക്കാരനായ ജയിൽ ഉദ്യോഗസ്ഥനിൽ നിന്നാണോ? അല്ല പുറത്തു അവരെ കാത്തു മറ്റാരെങ്കിലും ഉണ്ടായിരുന്നോ? അങ്ങനെയാണങ്കിൽ എന്തുകൊണ്ട് ഒരു വണ്ടി ഉപയോഗിച്ച് അവരെ രക്ഷപ്പെടുത്തികൂടാ ? അങ്ങനെയാണെങ്കിൽ മറ്റു സംസ്ഥാനത്തേക്കോ ദൂര സ്ഥലത്തേക്കോ അവരെ കടത്തിക്കൂടെ ?
പോലീസുകാർ 47 തവണയും സിമി പ്രവർത്തകർ രണ്ടു തവണയും വെടിയുതിർത്തിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇത് എത്രമാത്രം വിവരക്കേടാണ്? ഒരു പോലീസ് ഉദ്യോഗസ്ഥ൯ രക്ഷപ്പെടാ൯ ശ്രമിച്ചവരുടെ അരയിൽ നിന്ന് കത്തി വീണ്ടെടുക്കുന്ന ദൃശ്യം വിഡിയോയിൽ കണ്ടു. എങ്ങനെയാണ് അത്തരം കത്തി ഒളിപ്പിച്ച് ഇത്രയും ദൂരം പോകാ൯ കഴിയുക? ജയിൽ ചാട്ടം ഒരു ഐതിഹ്യം മാത്രമാണ്.

നമുക്കതി൯റെ തിരക്കഥ ഒന്നു നോക്കാം

സീ൯ 1: ജയിൽ ഡ്യൂട്ടിയിലുണ്ടായ റാം ശങ്കർ യാദവിനെ ഒന്നോ അതിലധികമോ വരുന്ന സിമി പ്രവർത്തകർ സ്‌റ്റീൽ പ്ലേറ്റുപയോഗിച്ച് കഴുത്തറുത്തു കൊല്ലുന്നു. ദൃക്സാക്ഷിയായ ചന്ദ൯ അഹിവാറിനെ മുറിയിൽ ബന്ധിതനാക്കുന്നു.

എത്ര സിമി പ്രവർത്തകർ എങ്ങനെയാണ് റാം ശങ്കർ യാദവിനെ ആക്രമിച്ചതെന്ന് ഇവിടെ വ്യക്തമല്ല. എട്ടു പേരും ഒരു മുറിയിലല്ല താമസിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവര്‍ ഭോപ്പാൽ ജയിലിലെ വ്യത്യസ്‌ത ഭാഗങ്ങളിലായിരുന്നു. പക്ഷെ മൂന്നു പേർ ഒന്നിച്ചായിരുന്നുവെന്ന് വ്യക്‌തം.

ആയതിനാൽ മൂന്നു പേർ ചേർന്നാണു യാദവിനെ ആക്രമിച്ചതെന്ന് അനുമാനിക്കാം. അടുത്ത ചോദ്യം എങ്ങനെ എന്നാണ് ? ഇതുവരെ ജയിൽ അധികാരികൾ യാതൊരു വിധ വിവരണവും നൽകിയില്ല. മറ്റു ജയിൽ അന്തേവാസികളാരും ദൃക്സാക്ഷികളല്ല.

എന്നിരുന്നാലും രക്ഷപ്പെട്ടവർ ജയിൽ വാർഡനെ അക്രമിച്ചുവെന്ന പോലീസ് തിരക്കഥയിലെ ഒന്നാമത്തെ സീ൯ മറ്റു പരിശോധനയില്ലാതെ അംഗീകരിക്കാം. ഇവിടെ ആശ്ചര്യം ജനിപ്പിക്കുന്നത് ഒരു മുറിയിൽ താമസിക്കാത്ത എട്ടു പേർ എങ്ങനെ ഒത്തു ചേർന്നു? അവരെ തടയാ൯ മറ്റു ഉദ്യോഗസ്ഥരാരും അവിടെ ഉണ്ടായില്ലേ? എങ്ങനെ മറ്റു മുറികളിലെ താക്കോൽ അവർക്ക് കിട്ടി? ആരു കൊടുത്തു?

സീ൯ 2വിലേക്ക്: എങ്ങനെ അവർ സംഘടിപ്പിച്ചു ? ജയിലിനകത്തെ ഉദ്യോഗസ്ഥരുടെ കൈയ്യിൽ എല്ലാ മുറികളിലേയും താക്കോൽ ഉണ്ടാകണമെന്നില്ല. പക്ഷെ ഉത്തരവാദിത്തപ്പെട്ട മുറികളിലേത് ഉണ്ടാകും. സിനിമ കാണാ൯ പോകുന്ന എത്ര പേർക്ക് ഇത് അറിയാം.

അതുകൊണ്ട് എങ്ങനെ അവർ 1,2,3 ഗേറ്റ് കടന്നു. ഈ ഗേറ്റിനൊന്നും ആയുധ ധാരികളായ സുരക്ഷാ ജീവനക്കാരില്ലേ? പോലീസ് തിരക്കഥയില്‍ പറയുന്നത് അവർ തടിയും സ്‌റ്റീൽ പ്ലേറ്റുപയോഗിച്ച് താക്കോൽ ഉണ്ടാക്കിയെന്നാണ്. എപ്പോൾ? ആ രാത്രിയിൽ തന്നെയോ? അല്ലെങ്കില്‍ നേരത്തേ തന്നെയോ?. ഈ കഥ സങ്കൽപ്പിക്കാ൯ കഴിയുന്നതല്ല.

സീ൯ 3: പോലീസ് തിരക്കഥ പ്രകാരം ഗേറ്റ് കടന്നതിനുശേഷം 32 അടിയുള്ള മതിൽ ബെഡ്ഷീറ്റുകള്‍ ബന്ധിച്ചുണ്ടാക്കിയ ഏണിയുപയോഗിച്ച് ചാടിക്കടന്നു എന്നാണ്.

ഇത്രയും സമയം ഒരു ഉദ്യോഗസ്ഥ൯ പോലും ഇവരെ കണ്ടില്ലേ? വാച്ച് ടവറിൽ ആരും തന്നെ ഉണ്ടായില്ലേ? അസാധാരണമായ ഈ ഒളിമ്പ്യ൯ വിജയം പകർത്താ൯ സിസിടിവി ക്യാമറ ഉണ്ടായില്ലേ?
ഇതൊരു ബോളിവുഡ്‌ സിനിമയാണെങ്കിൽ "എന്തൊരു അസംബന്ധമായ തിരക്കഥയാണിത്" എന്നു ചോദിച്ചേനേ.

സീ൯ 4: ഐഎസ്ഒ സാക്ഷ്യപ്പെടുത്തിയ ജയിലിൽ നിന്നല്ലേ ഇവർ രക്ഷപ്പെട്ടത്. എന്തായിരിക്കും
അവർ അടുത്തത് ചെയ്യുക? സാവകാശം നടക്കുമോ? എട്ടു മണിക്കൂർ എടുത്ത് ഒന്നര കിലോമീറ്റർ മാത്രമെ നടക്കൂ? ഒരു ധൃതിയുമില്ലേ? പെട്ടെന്ന് രക്ഷപ്പെടണമെന്ന ബോധം ഇല്ലേ? എട്ടു പേരും ഒന്നിച്ചു നിൽക്കാ൯ തീരുമാനിക്കുമോ? എളുപ്പം പിടികൊടുക്കാതിരിക്കാ൯ അവർക്കു രണ്ടു ഗ്രൂപ്പായി നീങ്ങിക്കൂടെ? അവർ അമിത വിശ്വാസത്തിലായിരുന്നോ?

സീ൯ 5: പോലീസി൯റെ തിരക്കഥ പറയുന്നത് ആ രാത്രി അവർ ഒറ്റക്ക് തന്നെ രക്ഷപ്പെട്ടു എന്നാണ്. എന്തിനായിരുന്നു അവർക്ക് ആ രണ്ടു തോക്കും കത്തിയും ?

ഐജി യോഗേഷ് ചൗധരിയും പോലീസ് ഉദ്യോഗസ്ഥരും വളരെ അഭിമാനത്തോടു കൂടിയാണ് "ഏറ്റുമുട്ടലിനെ കുറിച്ച്" ക്യാമറയിൽ സംസാരിച്ചത്. എത്ര ധൈര്യത്തോടെയാണ് അവർ ഏറ്റുമുട്ടിയതെന്ന് പറഞ്ഞുതരുന്നു. ടി വി അവതാരകർ എട്ടു തീവ്രവാദികൾ നിർവീര്യമായെന്നു അറിയിക്കുന്നു. 'ഭീകരവാദി'കളുടെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലെന്നും അടുക്കള ഉപകരണമാണ് മാത്രമായിരുന്നെന്നും   മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തിയിരുന്നു.

നാടകം തുറന്നുകാട്ടുന്നത് മധ്യപ്രദേശ് പോലീസിന് തോൽവി സമ്മതിച്ചിട്ടുണ്ടെന്നാണ്. കത്തി തിരിച്ചെടുക്കുന്ന വീഡിയോവിൽ നെഞ്ചിനു വെടി വെക്കൂ എന്ന ആക്രോശം കേൾക്കാ൯ സാധിക്കും.

ഇനി നമുക്ക് രണ്ടാമത്തെ വിഡീയോയിലേക്ക് കടക്കാം. പിന്നീട് മൂന്നാമത്തതിലേക്കും നാലാമത്തേതിലേക്കും.
എല്ലാ വീഡിയോകളും യൂ ട്യൂബില്‍ ലഭ്യമാണ്. ആർക്കും കാണാം.

https://www.youtube.com/watch?v=Ch04LT4QlZM&feature=youtu.be
ഇവിടെയുള്ള വീഡിയോവിൽ അഞ്ചു പേർ മുകളിൽ നിൽക്കുന്നത് കാണാം. ആരുടെ കൈയ്യിലും തോക്കില്ല.
അവിടെ രക്ഷപ്പെടാ൯ ഒരു മാർഗവുമില്ലെന്നും എതിർവശം വലിയ താഴ്‌ചയാണെന്നും ഇവിടെ നടന്നത് അതിക്രൂരമായയ കൊലപാതകമാണെന്നും ദൃക്‌സാക്ഷി കൂടിയായ സ്വതന്ത്ര പത്രപ്രവർത്തക൯ മുഖ്യമന്ത്രി ചൗഹാനോട്‌ പറഞ്ഞു.

അവസാനം

പ്രിയപ്പെട്ട മധ്യപ്രദേശ് സർക്കാരെ, പോലീസുകാരേ നിങ്ങളൊരു മികച്ച തിരക്കഥാകൃത്തിനെ വാടകയ്ക്ക്‌ എടുക്കുന്നത് നന്നായിരിക്കും. അത്രക്കും ഭീതിജനകമായ വിടവുകളാണ് ഈ കഥയിൽ. നിങ്ങൾ ഗുജറാത്ത് മോഡൽ "ഏറ്റുമുട്ടലിൽ " നിന്ന് പഠിക്കണം.  അവിടെ 20-30 ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ആ സംഭവത്തെ വിദഗ്ധമായി വഴിതിരിച്ചുവിട്ടു. മാത്രമല്ല, കൂടുതല്‍ ഐപിഎസ് ഓഫിസര്‍മാരും പോലിസുകാരും അടക്കം ജയിലില്‍ പോയതിലൂടെ ചരിത്രത്തിലിടം നേടാനും അവര്‍ക്കായി. ഒപ്പം, ഇതിന് 'മേല്‍നോട്ടം' നല്‍കാന്‍ നിങ്ങളുടെ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞതുമില്ല. എങ്കില്‍ അദ്ദേഹത്തിന് ജയിലില്‍ കിടക്കാമായിരുന്നു.

അനുബന്ധം

തീവ്രവാദ വിരുദ്ധ സമിതിയുടെ തലവ൯ സഞ്‌ജീവ് ഷമി എ൯ഡിടിവിയോട് വെളിപ്പെടുത്തിയത് പ്രകാരം വ്യക്തമാകുന്നത് രക്ഷപ്പെട്ടവരുടെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലെന്നു തന്നെയാണ്. "ഞാ൯ എ൯റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. രക്ഷപ്പെട്ടവരുടെ കൈയ്യിൽ തോക്കില്ലെന്ന കാര്യം രണ്ടുദിവസം മുമ്പ് ബോധ്യപ്പെട്ടിരുന്നു. മറ്റുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് വ്യത്യസ്ത അഭിപ്രായം കാണാം " അദ്ദേഹം പറഞ്ഞു.

നിരായുധരാണെങ്കിലും അവർ ഭീകര കുറ്റവാളികളായിരുന്നുവെന്നും സഞ്‌ജീവ് ഷമി കൂട്ടിചേർത്തു. മുഖ്യമന്ത്രി, ഐജി ചൗധരി, കേന്ദ്ര മന്ത്രിമാർ. മറ്റു ബിജെപി നേതാക്കൾ ഉൾപ്പെടെ ഇതിനെ ന്യായീകരിക്കാ൯ നിരവധി വാദങ്ങൾ ഉയർത്തുന്നുണ്ട്. പട്ടാളക്കാരുടെ ഓൺലൈ൯ ഭക്തർ ട്വിറ്ററിൽ ഉൾപ്പെടെ പാർട്ടി നയം പ്രചരിപ്പിക്കുന്നുണ്ട്. ഏറ്റുമുട്ടലിനെ ചോദ്യം ചെയ്യുന്നവരോട് അത് ദേശവിരുദ്ധമാണന്നും ഇതിൽ രാഷ്‌ട്രീയം കളിക്കരുതെന്നും മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

ഇവിടെ വ്യാജ ഏറ്റുമുട്ടലിനെ കുറിച്ചുള്ള സുപ്രീം കോടതി പരാമർശം ഉന്നത പോലീസ് ഉദ്യോഗസ്ഥരും നേതാക്കളും തള്ളിക്കളയുകയാണ്. സൈന്യം ഉള്‍പ്പെട്ട 1528 വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ സംബന്ധിച്ച വിധി പ്രസ്താവത്തിനിടെ 2016 ജുലായിൽ സുപ്രീം കോടതി പറഞ്ഞത് ഇപ്രകാരമാണ്.
''ഇര ആര് എന്നത് വിഷയമല്ല.സാധാരണ മനുഷ്യനായാലും സൈനികനായാലും തീവ്രവാദിയായാലും നിയമം എല്ലാവർക്കും ഒരു പോലെയാണ്. അതാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്.''

എനിക്ക് വ്യക്തിപരമായി പറയാനുള്ള മറ്റൊരു കാര്യമിതാണ്

2006ലെ മലേഗാവ് സ്‌ഫോടന കേസില്‍ കുറ്റം ചുമത്തപ്പെട്ട് ജയിലിലായ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാര്‍ മഹാരാഷ്ട്ര പോലിസിന്റേയും എടിഎസിന്റേയും തിരക്കഥ പ്രകാരം ജയിലിലടക്കപ്പെട്ടു. അഞ്ചര വര്‍ഷമാണ് അവരെ തടവിലിട്ട് പീഡിപ്പിച്ചത്. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് ആരോപിച്ചായിരുന്നു മഹാരാഷ്ട്ര എടിഎസിന്റെ നടപടി.

വര്‍ഗ്ഗീയ കലാപം നടത്തി മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍ 2011 നവംബറില്‍ ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ എടിഎസ് കോടതിയില്‍ മറുവാദമുന്നയിച്ചില്ല. അപ്പോഴേയ്ക്കും യഥാര്‍ത്ഥ കുറ്റവാളികള്‍ ഹിന്ദു മത മൗലികവാദികളായ സ്വാമിനി പ്രജ്ഞാസിങ് ഠാക്കൂര്‍, സ്വാമി അസിമാനന്ദ, കേണല്‍ പുരോഹിത് അടക്കുമുള്ളവരാണെന്ന് തെളിഞ്ഞു. ഇതോടെ 2011 ല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചു.

മലേഗാവും ഭോപ്പാലും തമ്മിലുള്ള ബന്ധം മനസ്സിലാവുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഇരുകേസുകളിലും എടിഎസ് അവകാശപ്പെടുന്നത് അവര്‍ അറസ്റ്റിലായത് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന പേരിലായിരുന്നു. കാരണം'സിമി' എന്നത് ഭീകരവാദത്തിന്റെ പര്യായപദമാണല്ലോ ?.
അതുകൊണ്ടുതന്നെയാണ് പല ബിജെപി നേതാക്കളും ഇവ രണ്ടും പരസ്പരബന്ധിതമായ പദങ്ങളായി ഉപയോഗിച്ചുവരുന്നത്.

രാകേശ് ശര്‍മ: പ്രമുഖ ഡോക്യുമെന്ററി നിര്‍മാതാവ്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചെയ്ത ഡോക്യുമെന്ററി വിഖ്യാതമാണ്.കടപ്പാട്: COUNTER CURRENTS.ORG

http://www.countercurrents.org/2016/11/02/rakesh-sharma-demolishes-the-script-of-m-p-police-on-bhopal-encounter/

Read More >>