രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നാലെ പ്രത്യക്ഷപ്പെട്ടത് അധിക്ഷേപവും അശ്ലീലവും കലര്‍ന്ന ട്വീറ്റുകള്‍

സാധാരണക്കാരെ കൊള്ളയടിക്കാന്‍ തനിക്കിഷ്ടമാണെന്നാണ് ഒരു ട്വീറ്റിന്റെ ഉള്ളടക്കം. ഗാന്ധികുടുംബം അഴിമതിക്കാരാണെന്നുള്ള മറ്റൊരു ട്വീറ്റും രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റുകളും അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നാലെ പ്രത്യക്ഷപ്പെട്ടത് അധിക്ഷേപവും അശ്ലീലവും കലര്‍ന്ന ട്വീറ്റുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. രാഹുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് ഇന്നു വൈകുന്നേരത്തോടെ ഹാക്കര്‍മാര്‍ വലയിലാക്കിയത്. ഹാക്ക് ചെയ്തതിനു ശേഷം രാഹുലിന്റെ ട്വിറ്റര്‍ ടൈംലൈനില്‍ വിദ്വേഷവും അധിക്ഷേപവും കലര്‍ന്ന ഏഴ് ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ലീജിയണ്‍ എന്ന ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് ട്വീറ്റുകള്‍ നല്‍കുന്ന സൂചന.

ഗാന്ധി കുടുംബത്തേയും കോണ്‍ഗ്രസിനേയും അധിക്ഷേപിക്കുന്ന തരത്തിലും അശ്ലീലമായതുമായ ട്വീറ്റുകളാണ് ഇവ. എന്നാല്‍ അല്‍പസമയം കഴിഞ്ഞ് എല്ലാ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സാധാരണക്കാരെ കൊള്ളയടിക്കാന്‍ തനിക്കിഷ്ടമാണെന്നാണ് ഒരു ട്വീറ്റിന്റെ ഉള്ളടക്കം. ഗാന്ധികുടുംബം അഴിമതിക്കാരാണെന്നുള്ള മറ്റൊരു ട്വീറ്റും രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റുകളും അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

fireshot-capture-30-twitter-account-hacked_-rahul-gandhis_-http___timesofindia-indiatimes-com_

Read More >>