കള്ളപ്പണം കടത്താന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് കറന്‍സി പരിഷ്‌ക്കരണത്തെ മറികടക്കാനുമറിയാം: 2014 ലെ രഘുറാം രാജന്റെ അഭിപ്രായം ചര്‍ച്ചയാകുന്നു

എന്റെ കൈയ്യില്‍ പത്ത് കോടി രൂപയുണ്ടെന്നുപറഞ്ഞ് ഏതെങ്കിലും കള്ളപ്പണക്കാരന്‍ കീഴടങ്ങുമെന്ന് ഞാന് കരുതുന്നില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. കയ്യില്‍ കരുതിയിരിക്കുന്ന പണം വിഭജിച്ച് ചിലവഴിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. പലരും ആരാധനാലയങ്ങള്‍ക്ക് പണം അകമഴിഞ്ഞ് സംഭാവന ചെയ്യുകയാണ്. കള്ളപ്പണം സ്വര്‍ണ്ണമായും ഭൂമിയായും രൂപം മാറ്റാനും ആളുകള്‍ക്കറിയാം.

കള്ളപ്പണം കടത്താന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക്  കറന്‍സി പരിഷ്‌ക്കരണത്തെ മറികടക്കാനുമറിയാം: 2014 ലെ രഘുറാം രാജന്റെ അഭിപ്രായം ചര്‍ച്ചയാകുന്നു

കള്ളപ്പണം തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കറന്‍സി പരിഷ്‌ക്കരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ അനുകൂലവും പ്രതികൂലവുമായ പ്രതികരണമാണുയരുന്നത്. കറന്‍സി പരിഷ്‌ക്കരണം ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ അഭിപ്രായപ്പെട്ടിരുന്നത്. കള്ളപ്പണം കടത്താന്‍ മുന്നിട്ടിറങ്ങുന്നവര്‍ കറന്‍സി പരിഷ്‌ക്കരണത്തെ മറികടക്കാന്‍ പല മാര്‍ഗ്ഗങ്ങളും കണ്ടെത്തും. അത് കേവല കറന്‍സി പരിഷ്‌ക്കരണംകൊണ്ട് മറികടക്കാനാവില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കുടാതെ കറന്‍സി പരിഷ്‌ക്കരണവുമായി മുന്നോട്ടുപോയാല്‍ അത് നാണയ മൂല്ല്യത്തില്‍ കുറവ് വരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 1000 രൂപ നോട്ടിലെ പിഴവാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനിടയായതെന്ന് വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു.


2014 ആഗസ്തില്‍ നടന്ന ഇരുപതാമത് ലളിത് ദോഷി സ്മാരക പ്രഭാഷണത്തിനിടെ രഘുറാം രാജന്‍ കള്ളപ്പണ വിഷയത്തില്‍ നിലപാടറിയിച്ചിരുന്നു.ഇന്ററാക്ടീവ് സെക്ഷനില്‍ ചോദ്യത്തിനുള്ള ഉത്തരമായാണ് രഘുറാം രാജന്‍ കറന്‍സി പരിഷ്‌ക്കരണത്തെക്കുറിച്ച് പറഞ്ഞത്.

മുന്‍ കാലങ്ങളില്‍ കള്ളപ്പണം കണ്ടെത്തുന്നതിന് നടത്തിയ ഇത്തരം നടപടികള്‍ രൂപയുടെ മൂല്ല്യം കുറയ്ക്കുന്നതിന് കാരണമായിരുന്നു. കണക്കില്‍പ്പെടാത്ത പണം ഒളിപ്പിക്കുന്നതിനായി കള്ളപ്പണക്കാര്‍ പല വഴികളും പ്രയോഗിക്കും. എന്റെ കൈയ്യില്‍ പത്ത് കോടി രൂപയുണ്ടെന്നുപറഞ്ഞ് ഏതെങ്കിലും കള്ളപ്പണക്കാരന്‍ കീഴടങ്ങുമെന്ന് ഞാന് കരുതുന്നില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. കയ്യില്‍ കരുതിയിരിക്കുന്ന പണം വിഭജിച്ച് ചിലവഴിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. പലരും ആരാധനാലയങ്ങള്‍ക്ക് പണം അകമഴിഞ്ഞ് സംഭാവന ചെയ്യുകയാണ്. കള്ളപ്പണം സ്വര്‍ണ്ണമായും ഭൂമിയായും രൂപം മാറ്റാനും ആളുകള്‍ക്കറിയാം. അത്തരത്തില്‍ ചിലവഴിച്ചിരിക്കുന്ന കള്ളപ്പണം വെളിയില്‍ കൊണ്ടുവരിക ദുഷ്‌ക്കരമാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്തെ നികുതി നിരക്ക് താരതമ്യേന കുറവാണ്. അതിസമ്പന്നര്‍ക്ക് 33 ശതമാനമാണ് ഇന്ത്യയിലെ നികുതി. അമേരിക്കയില്‍ 39ശതമാനത്തില്‍ കൂടുതലാണ് നികുതി. വ്യവസായിക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നികുതി കുറവാണ്. എന്നിട്ടും ഒരു വിഭാഗം നികുതി നല്‍കാന്‍ തയ്യാറാകുന്നില്ല. നികുതി പിരിച്ചെടുക്കുന്നത് കാര്യക്ഷമമാക്കുകയാണ് വേണ്ടത്. ആധുനിക സമ്പദ് വ്യവസ്ഥയില്‍ വരുമാനം മറച്ച് വയ്ക്കാന്‍ പ്രയാസമാണെന്നോര്‍ക്കണം. അദ്ദേഹം പറയുന്നു.

Read More >>