ക്വട്ടേഷന്‍ കേസ്; കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; കേസില്‍ കുപ്രസിദ്ധ ഗുണ്ട ഭായി നസീര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയെന്നും രണ്ട് വര്‍ഷത്തോളം ഗുണ്ടകളുടെ പീഡനമുണ്ടായിരുന്നുവെന്നും ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷുക്കൂര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആന്റണി ആശാംപറമ്പിലിനെതിരെയും മരട് നഗരസഭാ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനെതിരേയും പൊലീസ് കേസെടുത്തത്. രണ്ടു പേരും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.

ക്വട്ടേഷന്‍ കേസ്; കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; കേസില്‍ കുപ്രസിദ്ധ ഗുണ്ട ഭായി നസീര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

കൊച്ചി: ഐഎന്‍ടിയുസി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി നഗ്നനാക്കി മര്‍ദ്ദിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന കേണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മരട് നഗരസഭാ വൈസ് ചെയര്‍മാനായ ആന്റണി ആശാന്‍പറമ്പിലാണ് കേസിലെ ഒന്നാം പ്രതി.

ഈ കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ഭായി നസീര്‍ അടക്കമുള്ള അഞ്ച് പേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍, ടിന്റു, പ്രതീഷ്, കുണ്ടന്നൂര്‍ തമ്പി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയെന്നും രണ്ട് വര്‍ഷത്തോളം ഗുണ്ടകളുടെ പീഡനമുണ്ടായിരുന്നുവെന്നും ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷുക്കൂര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആന്റണി ആശാംപറമ്പിലിനെതിരെയും മരട് നഗരസഭാ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനെതിരേയും പൊലീസ് കേസെടുത്തത്. രണ്ടു പേരും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.

വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ സിപിഐഎം കളമശ്ശരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ നേരത്തെ പൊലീസില്‍ കീഴടങ്ങിയിരുന്നു. കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘത്തെ ഒതുക്കാന്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നിലവില്‍ വന്നതോടെയാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Read More >>