ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ്: സിന്ധുവിനും സമീറിനും തോൽവി

കഴിഞ്ഞയാഴ്ച നടന്ന ചൈനാ ഓപ്പൺ കിരീടം നേടിയ സിന്ധു ഹോങ്കോങ് ഓപ്പൺ ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ചൈനീസ് തായ്‌പേയ് താരം തായ് സു ഇംഗിനോടാണ് തോറ്റത്.

ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ്: സിന്ധുവിനും സമീറിനും തോൽവി

ക്വവ്‌ലൂൻ: ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ വിഭാഗത്തിൽ സമീർ വെർമ്മയ്ക്കും വനിതാവിഭാഗത്തിൽ പി.വി. സിന്ധുവിനും ഫൈനലിൽ തോൽവി. കഴിഞ്ഞയാഴ്ച നടന്ന ചൈനാ ഓപ്പൺ കിരീടം നേടിയ സിന്ധു ഹോങ്കോങ് ഓപ്പൺ ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ചൈനീസ് തായ്‌പേയ് താരം തായ് സു ഇംഗിനോടാണ് തോറ്റത്. സ്‌കോർ: 15-21, 17-21.

റിയോ ഒളിമ്പിക്‌സിൽ സിന്ധു, തായ് സു ഇംഗിനെ തോൽപ്പിച്ചിരുന്നു. 41 മിനുറ്റ് നീണ്ട മത്സരത്തിന്റെ തുടക്കം മുതൽ ലോക മൂന്നാംറാങ്കുകാരിയായ തായ്‌പേയ് താരത്തിന് തന്നെയായിരുന്നു ആധിപത്യം. തായ് സു ഇംഗ് ആദ്യ ഗെയിമിൽ പെട്ടെന്ന് തന്നെ 18-11 എന്ന ലീഡിലേക്കെത്തി . രണ്ടാം ഗെയിമിൽ ഇടവേളയ്ക്ക് പിരിയുമ്പോൾ 11-10ന് സിന്ധു മുന്നിലായിരുന്നു. പിന്നീട് തായ്‌പേയ് താരം മികച്ച കളി പുറത്തെടുക്കുകയായിരുന്നു.

പുരുഷ വിഭാഗത്തിൽ ഹോങ്കോങ്ങുകാരനായ നിഗ്കാ ലോംഗ് അൻ ഗസിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിന് ശേഷമാണ് ഇന്ത്യൻ താരം സമീർ വെർമ്മ കീഴടങ്ങിയത്. സമീറിന്റെ ആദ്യ സൂപ്പർ സിരീസ് ഫൈനലായിരുന്നു ഇത്. സ്‌കോർ: 14-21, 21-10, 11-21. വാശിയേറിയ മത്സരം 50 മിനുറ്റ് നീണ്ടു. ആദ്യഗെയിം നഷ്ടമായ സമീർ രണ്ടാം ഗെയിമിൽ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ മികവ് ആവർത്തിക്കാനായില്ല.

Read More >>