പി വി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം

ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ മൂന്നു ഗെയിം പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ കിരീടനേട്ടം. റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിനുശേഷം സിന്ധുവിന്റെ ആദ്യ മേജര്‍ കിരീടമാണിത്. ഒപ്പം കരിയറിലെ ആദ്യത്തെ സൂപ്പര്‍ സീരിസ് ഫൈനല്‍ വിജയം കൂടിയാണിത്.

പി വി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം

ചൈന: പിവി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ മൂന്നു ഗെയിം പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ കിരീടനേട്ടം. റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിനുശേഷം സിന്ധുവിന്റെ ആദ്യ മേജര്‍ കിരീടമാണിത്. ഒപ്പം കരിയറിലെ ആദ്യത്തെ സൂപ്പര്‍ സീരിസ് ഫൈനല്‍ വിജയം കൂടിയാണിത്.

സ്‌കോര്‍ 21-11, 17-21, 21-11. സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സങ് ജി യുനിനെയാണ് തോല്‍പിച്ചാണ് സിന്ധു ഫൈനലില്‍ കേറിയത്. റിയോ ഒളിംപിക്സിലെ നേട്ടത്തിനു ശേഷം സിന്ധു പങ്കെടുക്കുന്ന മൂന്നാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. ഇതിനു മുന്‍പ് ഡെന്മാര്‍ക്ക് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും കളിച്ച സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ഒളിംപിക്സില്‍ വെള്ളിയും 2 തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുള്ള സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണിത്. ഈ വര്‍ഷത്തെ സിന്ധുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്.