മകളുടെ കല്യാണത്തിനു ദിവസങ്ങൾക്കു മുന്നേ ഹൃദയാഘാതത്തെ തുടർന്നു അച്ഛൻ മരിച്ചു; നോട്ടു പിൻവലിക്കലിനെ പഴിച്ച് ബന്ധുക്കൾ

ഞങ്ങളുടെ മകളുടെ വിവാഹാവശ്യങ്ങൾക്കായി സ്വരൂപിച്ചു വെച്ച പണം ആരും സ്വീകരിക്കാതെ വന്നപ്പോഴുണ്ടായ പിരിമുറുക്കത്തെ തുടർന്നാണു തന്റെ ഭർത്താവ് മരിച്ചതെന്നു അദ്ദേഹത്തിന്റെ ഭാര്യ സുർജിത്ത് കൗർ പറഞ്ഞു.

മകളുടെ കല്യാണത്തിനു ദിവസങ്ങൾക്കു മുന്നേ ഹൃദയാഘാതത്തെ തുടർന്നു  അച്ഛൻ മരിച്ചു; നോട്ടു പിൻവലിക്കലിനെ പഴിച്ച് ബന്ധുക്കൾ

പഞ്ചാബ്: നോട്ടുപിൻവലിക്കലിനെ തുടർന്നുണ്ടായ ദുരന്തങ്ങൾ തുടരുന്നു. ടാൺടരൻ ജില്ലയിൽ മകളുടെ വിവാഹത്തിനു മൂന്നു ദിവസം ബാക്കി നിൽക്കെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. പുതിയ നോട്ടുകളുടെ അപര്യാപ്തതയെ തുടർന്നു വിവാഹത്തിനാവശ്യമായ പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങാൻ കഴിയാത്തതിനെ തുടർന്നുണ്ടായ മനോ വിഷമത്തെ തുടർന്നാണു കല്ലാ വില്ലേജ് നിവാസി സുഖ്‌ദേവ് സിങിന്റെ മരണം. നവംബർ 18 നായിരുന്നു മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്.

"സുഖ്‌ദേവിന്റെ കൈയിൽ പണമുണ്ടായിരുന്നു. എന്നാൽ അതൊക്കെ നിരോധിച്ച 500 ന്റേയും 1000 ത്തിന്റേയും നോട്ടുകളായിരുന്നു. കടയുടമകൾ അത്തരം നോട്ടുകൾ സ്വീകരിക്കാതെ വന്നപ്പോഴുണ്ടായ മാനസിക പ്രയാസത്തെ തുടർന്നാവണം ഹൃദയാഘാതം സംഭവിച്ചത്- ഗ്രാമ മുഖ്യൻ ദർശൻ സിങ് പറഞ്ഞു.

ഞങ്ങളുടെ മകളുടെ വിവാഹാവശ്യങ്ങൾക്കായി സ്വരൂപിച്ചു വെച്ച പണം ആരും സ്വീകരിക്കാതെ വന്നപ്പോഴുണ്ടായ പിരിമുറുക്കത്തെ തുടർന്നാണു തന്റെ ഭർത്താവ് മരിച്ചതെന്നു അദ്ദേഹത്തിന്റെ ഭാര്യ സുർജിത്ത് കൗർ പറഞ്ഞു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ പിൻവലിക്കപ്പെട്ടതുമൂലം ഇതിനകം ജീവൻ നഷ്ടപ്പെട്ടത് നിരവധിപ്പേർക്കാണ്. അവരിൽ നിത്യജീവിതത്തിലുണ്ടായ വൈവിദ്ധ്യമാർന്ന പ്രതിസന്ധികൾക്കു മുന്നിൽ അടിയറ പറഞ്ഞ് ആത്മഹത്യ ചെയ്തവരുണ്ട്. മാതാപിതാക്കളുടെ കൈവശം പണമുണ്ടായിരുന്നിട്ടും മരുന്നും ചികിത്സയും കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ വാർത്തകളും പുറത്തുവന്നിരുന്നു.

Read More >>