നാഭാ ജയിൽ അക്രമം; രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി; കേന്ദ്രം വിശദീകരണം തേടി

ജയില്‍ ആക്രമണത്തിന് ശേഷം പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലും സെക്യൂരിറ്റി പോസ്റ്റുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജയില്‍ ചാടിയവര്‍ക്കായി ഊര്‍ജിതമായ അന്വേഷണവും നടക്കുന്നുണ്ട്.

നാഭാ ജയിൽ അക്രമം; രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി; കേന്ദ്രം വിശദീകരണം തേടി

അമൃത്സര്‍: പഞ്ചാബിലെ അതി സുരക്ഷയുള്ള നാഭ ജയില്‍ ആക്രമിച്ച് ഖാലിസ്താന്‍ നേതാവടക്കം അഞ്ച് പേരെ ആയുധധാരികള്‍ മോചിപ്പിച്ച സംഭവത്തില്‍ ജയില്‍ ഡിജിപിയെ പഞ്ചാബ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതീവ സുരക്ഷയുള്ള ജയിലില്‍ നടന്ന സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു. സംഭവത്തെ പറ്റി എഡിജിപിയുയെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും.

ജയില്‍ ആക്രമണത്തിന് ശേഷം പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലും സെക്യൂരിറ്റി പോസ്റ്റുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജയില്‍ ചാടിയവര്‍ക്കായി ഊര്‍ജിതമായ അന്വേഷണവും നടക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പഞ്ചാബ് സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തി.

പോലീസ് യൂണിഫോമിലെത്തിയ സംഘമാണ് ജയിലിന് നേരെ അക്രമം അഴിച്ചുവിട്ടത്.  ഖാലിസ്താന്‍ തലവന്‍ ഹര്‍മീന്ദര്‍ മിന്റു അടക്കം അഞ്ചുപേർ അക്രമത്തിന്റെ മറവിൽ ജയിൽ ചാടുകയായിരുന്നു. ഇന്ന് രാവിലെ 8.30നാണ് ജയില്‍ ആക്രമണം നടന്നത്.

Read More >>