പുലിയാണ് മുരുകന്‍; കബാലിയേയും സുല്‍ത്താനെയും പിന്നിലാക്കി ഗള്‍ഫില്‍ മുരുന്റെ യാത്ര തുടരുന്നു

ദൃശ്യത്തിന്റെ റെക്കോര്‍ഡ് കളക്ഷനായ 68.15 കോടി രൂപയാണ് 25 ദിവസത്തിനുള്ളില്‍ പുലി മുരുകന്‍ മറികടന്നത്.

പുലിയാണ് മുരുകന്‍; കബാലിയേയും സുല്‍ത്താനെയും പിന്നിലാക്കി ഗള്‍ഫില്‍ മുരുന്റെ യാത്ര തുടരുന്നു

മലയാളത്തിലെ എക്കാലത്തെയും ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്‍ നേടിയത് എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയം. ദൃശ്യത്തിന്റെ റെക്കോര്‍ഡ് കളക്ഷനായ 68.15 കോടി രൂപയാണ് 25 ദിവസത്തിനുള്ളില്‍ പുലി മുരുകന്‍ മറികടന്നത്. 75 കോടി രൂപയാണ് അങ്ങനെ പുലിമുരുകന്‍ നേടിയത്. ഒരുമാസത്തിനുള്ളലാണ് പുലിമുരുകന്റെ ഈ നേട്ടം.

puli murukan

പ്രവാസികളുടെ ഒരാഴ്ചത്തെ കാത്തിരിപ്പിനൊടുവിലാണ് യുഎസിലും യൂറോപ്പിലും ബ്രിട്ടനിലും ഗള്‍ഫിലുമൊക്കെ പുലിമുരുകനെത്തിയത്. യുഎഇയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദര്‍ശ്ശനം ആരംഭിച്ചത്. 56 തിയറ്ററുകളിലായാണ് പ്രദര്‍ശനം. യുഎസില്‍ രണ്ടാം വാരം പിന്നിടുകയാണ് പുലിമുരുന്‍. എന്നാല്‍ യുഎസില്‍ പ്രദര്‍ശനത്തിനെത്തിയതിനുശേഷമാണ് മറ്റിടങ്ങളിലേക്ക് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്. യുഎസില്‍ എക്കാലത്തെയും മികച്ച കളക്ഷനാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. 1.24 കോടി.


puli murukan

ഗള്‍ഫ് നാട്ടില്‍ പ്രദര്‍ശനത്തിലെത്തിയ സിനിമകളില്‍ സുല്‍ത്താനെയും കബാലിയും പിന്നിലാക്കി 630 തവണയാണ് റിലീസ് ദിനത്തില്‍ പുലിമുരുകന്‍ പ്രദര്‍ശിക്കപ്പെട്ടത്. സുല്‍ത്താന് 425 പ്രദര്‍ശനങ്ങളും കബാലിക്ക് 225 പ്രദര്‍ശനങ്ങളുമാണ് ആദ്യ ദിനത്തില്‍ ഗള്‍ഫില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഗള്‍ഫിലെ കളക്ഷന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ കബാലിയും സുല്‍ത്താനും നേടിയ റെക്കോര്‍ഡുകള്‍ പുലിമുരുകന്‍ ഭേദിക്കുമെന്നുറപ്പാണ്. ചിത്രം പ്രവാസിമലയാളികളിലേക്ക് എത്തുമ്പോള്‍ നാട്ടിലെ മള്‍ട്ടിപ്ലെക്സ് കളക്ഷനില്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തംപേരില്‍ കുറിച്ചിരിക്കുകയാണ് പുലിമുരുകന്‍. എന്നാല്‍ ചിത്രം കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ നിന്ന് മാത്രം മൂന്ന് കോടി രൂപയാണ് നേടിയത്.

puli murukan

Story by