പിന്‍വലിച്ച 500,1000 നോട്ടുകള്‍ക്ക് പുലിമുരുകന്‍ ടിക്കറ്റുകള്‍ നല്‍കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഡിസംബര്‍ 30വരെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും 500, 1000 നോട്ടുകള്‍ സ്വീകരിക്കുമെന്നും ടിക്കറ്റുകള്‍ നല്‍കുമെന്നും പുലിമുരുകന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

പിന്‍വലിച്ച 500,1000 നോട്ടുകള്‍ക്ക് പുലിമുരുകന്‍ ടിക്കറ്റുകള്‍ നല്‍കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

പിന്‍വലിച്ച 500,1000 നോട്ടുകള്‍ കൊണ്ട് മറ്റൊന്നും വാങ്ങാനായില്ലെങ്കിലും പുലിമുരുകന്റെ ടിക്കറ്റ് വാങ്ങാം. കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 500,1000 നോട്ടുകള്‍ക്ക് പുലിമുരുകന്റെ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് സിനിമയുടെ അണിയറക്കാര്‍ അറിയിച്ചു. പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഡിസംബര്‍ 30വരെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും 500, 1000 നോട്ടുകള്‍ സ്വീകരിക്കുമെന്നും ടിക്കറ്റുകള്‍ നല്‍കുമെന്നും പുലിമുരുകന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.


ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയത്. ഇന്നുമുതല്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കുന്നവര്‍ അത് സ്വന്തം ഉത്തരവാദിത്വത്തിലാണ് മാറ്റിയെടുക്കേണ്ടത്. ഇതിനായി ഡിസംബര്‍ 30വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയം തീരുംവരെ 500,1000 രൂപ നോട്ടുകള്‍ക്ക് പുലിമുരുകന്‍ ടിക്കറ്റുകള്‍ നല്‍കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.