ആറുമാസത്തിനുള്ളില്‍ സ്വകാര്യ കമ്പനി പിരിച്ചു വിട്ടത് 14,000 പേരെ; പിരിച്ചുവിടല്‍ ഡിജിറ്റലൈസേഷന്റെ ഭാഗമായെന്ന് വിശദീകരണം

വിവിധ ബിസിനസ്സ് സംരഭങ്ങളിലായി 1.2 ലക്ഷം തൊഴിലാളികളാണ് കമ്പനിക്കുള്ളത്. ഇതില്‍ നിന്നും 14,000 പേരെയാണ് ഈ സാമ്പത്തിക വര്‍ഷത്തിന്റ പകുതിയോടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം 8.6 കോടിയില്‍ നിന്നും 46,885 കോടിയായി ഉയര്‍ന്നു. ലാഭം 1,197 കോടിയില്‍ നിന്നും 2,044 കോടിയായി ഉയര്‍ന്നു. വരുമാനം രണ്ട് കോടിയാക്കുക എന്ന ദൗത്യത്തോടെ കമ്പനി അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.

ആറുമാസത്തിനുള്ളില്‍ സ്വകാര്യ കമ്പനി പിരിച്ചു വിട്ടത് 14,000 പേരെ; പിരിച്ചുവിടല്‍ ഡിജിറ്റലൈസേഷന്റെ ഭാഗമായെന്ന് വിശദീകരണം

കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ഏപ്രില്‍ മുതല്‍ സെപ്പ്റ്റംബര്‍ വരെ ലാര്‍സണ്‍ ആന്റ് ടൗബ്രോ എന്ന കമ്പനി 14,000 തൊഴിലാളികളെ പിരിച്ചുവിട്ടു. കമ്പനിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആര്‍ ശങ്കര്‍ രാമന്‍ പറഞ്ഞു.

കടുത്ത സാമ്പത്തിക വെല്ലുവിളിനേരിടുമ്പോള്‍ കമ്പനിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണമെങ്കില്‍ ഈ തീരുമാനം അത്യന്താപേഷിതമാണെന്നാണ് കമ്പനിയുടെ അഭിപ്രായം. ഇതൊരു തന്ത്രപ്രധാനമായ തീരുമാനമാണെന്നും വ്യവസായം നല്ലതല്ലെങ്കില്‍ അതിനെ പരിഷ്‌ക്കരിക്കണമെന്നും ലാര്‍സണ്‍ ആന്റ് ബ്രോ മാനേജ്‌മെന്റ് അവകാശപ്പെടുന്നു. ബിസിനസ്സിനെ പൂര്‍വ്വസ്ഥിതിയിലേക്കെത്തിക്കേണ്ടത്‌ കമ്പനിയുടെ ബാധ്യതയാണ്. അതിന് തല്‍ക്കാലം തൊഴിലാളികളെ മാറ്റി നിര്‍ത്താതെ കമ്പനിയെ പുനഃപ്രാപ്തിയിലെത്തിക്കാന്‍ മാര്‍ഗ്ഗങ്ങളില്ല. വിവിധ ബിസിനസ്സ് സംരഭങ്ങളിലായി 1.2 ലക്ഷം തൊഴിലാളികളാണ് കമ്പനിക്കുള്ളത്. ഇതില്‍ നിന്നും 14,000 പേരെയാണ് ഈ സാമ്പത്തിക വര്‍ഷത്തിന്റ പകുതിയോടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം 8.6 കോടിയില്‍ നിന്നും 46,885 കോടിയായി ഉയര്‍ന്നു. ലാഭം 1,197 കോടിയില്‍ നിന്നും 2,044 കോടിയായി ഉയര്‍ന്നു. വരുമാനം രണ്ട് കോടിയാക്കുക എന്ന ദൗത്യത്തോടെ കമ്പനി അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.


മത്സരരംഗത്ത് നിലനില്‍ക്കാന്‍ കമ്പനി വ്യവസായത്തെ വേറിട്ട രീതിയില്‍ സമീപിക്കുകയാണ്. മത്സര രംഗത്ത് പിടിച്ചു നില്‍ക്കാനായി നിരവധി മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി പത്ത് പേരാണ് ഒരു ജോലി ചെയ്യുന്നതെങ്കില്‍ അത് പകുതിയായി കുറക്കാനുള്ള ശ്രമത്തിലാണ്. വ്യവസായത്തിന്റെ മെല്ലെപോക്കും പ്രവര്‍ത്തനങ്ങളുടെ വൈകിയുള്ള നടത്തിപ്പുമാണ് പിരിച്ചുവിടല്‍ നടപടിയ്ക്ക് കാരണം. കമ്പനി കൂടുതല്‍ ഡിജിറ്റലാകാന്‍ ശ്രമിക്കുകയാണ്. ഈ കാലയളവില്‍ കാര്യക്ഷമതയില്ലാത്ത ആളുകളെപ്പറ്റി പുനരവലോകനം നടത്തേണ്ടതുണ്ട്. മത്സരലോകത്ത് കമ്പനിയ്ക്ക് വേഗത്തിലും അനായാസവും ചലിക്കേണ്ടിവരുമെന്ന് കമ്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍  എസ് എന്‍ സുബ്രമണ്യം വ്യക്തമാക്കി.

Read More >>