സെമിനാരിയിലെ ലൈംഗിക പീഡനം: വൈദികനെ ജയില്‍ മോചിതനാക്കി പോലീസിന്റെ ഗൂഢാലോചന

വൈദികന് ജാമ്യം ലഭിച്ചതോടെ കേസില്‍ പരാതി നല്‍കിയ ബാലന്‍ ഭീതിയിലാണ്. നേരത്തെ തന്നെ പണം കൊടുത്ത് ബാലനെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി ആരോപണങ്ങളുണ്ടായിരുന്നു. അന്യായമായി തടങ്കലില്‍ വയ്ക്കുക, ഭീഷണിപ്പെടുത്തുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട വൈദികന്‍ തന്നെ ഭീഷണിപ്പെടുത്താനും ആക്രമിക്കാന്‍ പോലും സാധ്യതയുള്ളതായി ബാലന്‍ കരുതുന്നു.

സെമിനാരിയിലെ ലൈംഗിക പീഡനം: വൈദികനെ ജയില്‍ മോചിതനാക്കി പോലീസിന്റെ ഗൂഢാലോചന

കണ്ണൂരിലെ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥികളെ റെക്ടര്‍ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഫാ: ജെയിംസ് തെക്കേമുറിക്കാണ് 14 ദിവസത്തിനകം ജാമ്യം ലഭിച്ചത്. ഇതോടെ വൈദികന്‍ ഇരയെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയേക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 377 (പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം), 342 (അന്യായമായി തടങ്കലില്‍ വയ്ക്കുക), 506 (2) (വധഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഫാ: ജെയിംസിന് 14 ദിവസത്തിനുള്ളില്‍ ജാമ്യം ലഭിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വൈദികനെതിരെ ചുമത്തിയിരുന്നത്. ഇത്തരം കേസുകളില്‍ കുറ്റാരോപിതരുടെ റിമാന്‍ഡ് കാലാവധി 90 ദിവസം വരെ നീട്ടുകയാണ് പതിവെന്ന് അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ ബാലനെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതകള്‍ നിലനില്‍ക്കെ വൈദികന് ജാമ്യം ലഭിച്ചത് പോലീസിന്റെ വീഴ്ചയാണെന്നാണ് ആരോപണം. അറസ്റ്റിന് ശേഷം തളിപ്പറമ്പ് സി.ജെ.എം കോടതിയിലാണ് വൈദികനെ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് ചെയ്ത്് മൂന്നാം ദിവസം തന്നെ ഫാ:ജെയിംസിന് ജാമ്യം തേടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി അപേക്ഷ തള്ളി. ഇതിനെത്തുടര്‍ന്ന് തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് വൈദികന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്.


ഇത്തരം കേസുകളില്‍ ഇരയുടെ സുരക്ഷ ഉറപ്പാക്കാനായി കുറ്റാരോപിതര്‍ ജാമ്യത്തില്‍ ഇറങ്ങുന്നത് വൈകിപ്പിക്കാന്‍ തരത്തിലുള്ള റിപ്പോര്‍ട്ടാണ് പോലീസ് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കേണ്ടതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അതേസമയം 14 ദിവസത്തിനുള്ളില്‍ത്തന്നെ ഫാദറിന് ജാമ്യം ലഭിച്ചത് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദുര്‍ബലമായതുകൊണ്ടാണെന്നാണ് പ്രധാനപ്പെട്ട ആരോപണം.
164 വകുപ്പ് പ്രകാരം പീഡനത്തിനിരയായ ബാലനോട് മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കാനെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തി സിവില്‍ പോലീസ് ഓഫീസറോടൊപ്പം പോയി മജിസ്‌ട്രേട്ടിന് മൊഴി കൊടുക്കാനായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുപ്രകാരം വേണ്ടപ്പെട്ടവരോടൊപ്പം ബാലന്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ മജിസ്‌ട്രേറ്റ് അവധിയിലാണെന്നും 22,23 തീയതികളിലേ മൊഴി രേഖപ്പെടുത്താനാകൂവെന്ന ഉദാസീന മറുപടിയാണ് ലഭിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൊഴി നല്‍കാനാകാതെ ബാലന് തിരികെ പോരേണ്ടി വന്നു. ഇതിനിടെയാണ് വൈദികന് ജാമ്യം ലഭിച്ചത്. ഇത്തരത്തില്‍ വളരെ നിസാരമായി കേസ് കൈകാര്യം ചെയ്തതുകൊണ്ടാണ് ഫാ:ജെയിംസിന് വേഗത്തില്‍ ജാമ്യം ലഭിച്ചതെന്നാണ് പ്രധാന ആരോപണം.

വൈദികന് ജാമ്യം ലഭിച്ചതോടെ കേസില്‍ പരാതി നല്‍കിയ ബാലന്‍ ഭീതിയിലാണ്. നേരത്തെ തന്നെ പണം കൊടുത്ത് ബാലനെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി ആരോപണങ്ങളുണ്ടായിരുന്നു. അന്യായമായി തടങ്ങലില്‍ വയ്ക്കുക, ഭീഷണിപ്പെടുത്തുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഫാ:ജെയിംസ് തന്നെ ഭീഷണിപ്പെടുത്താനും ആക്രമിക്കാന്‍ പോലും സാധ്യതയുള്ളതായി ബാലന്‍ കരുതുന്നു.

Read More >>