ഫിദല്‍ കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പങ്കെടുക്കില്ല

ഇന്ത്യയിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഫിദല്‍ കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പങ്കെടുക്കില്ല

ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പങ്കെടുക്കില്ല. തിങ്കളാഴ്ച വൈറ്റ് ഹൗസ് പ്രതിനിധി ജോഷ് എയ്ണസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ നാലിനു സാന്റിയാഗോയിലാണു കാസ്‌ട്രോയുടെ മൃതദേഹം സംസ്‌കരിക്കുക.

അതേ സമയം വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി ലോക നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

Read More >>