ഞാനും ഞാനുമെന്റാളും ആ 40 പേരും: ക്യാംപസിന് ഏറ്റുപാടാന്‍ പൂമരപ്പാട്ട് വന്നു

ക്യാംപസ് വീണ്ടും സിനിമയിലേയ്ക്ക്. കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം സിനിമയുടെ ആദ്യഗാനമിതാ:

ഞാനും ഞാനുമെന്റാളും ആ 40 പേരും: ക്യാംപസിന് ഏറ്റുപാടാന്‍ പൂമരപ്പാട്ട് വന്നു

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഷ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം നായകനായെത്തുന്ന ക്യാംപസ് സിനിമയുടെ ആദ്യ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. യുവജനോത്സവത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയുടെ ആദ്യഗാനത്തില്‍ കാളിദാസാണ് പാട്ടുകാരനായി ഗിറ്റാറുമായി കൂട്ടുകാര്‍ക്കൊപ്പം മുന്നിലെത്തുന്നത്.
നവാഗത സംഗീത സംവിധായകനായ ഫൈസലാണ് സംഗീതം. ജിത്ത് ജോഷി എഡിറ്റ് ചെയ്തിരിക്കുന്നു. ഞാനും ഞാനുമെന്റാളും ആ 40 പേരും എന്നു തുടങ്ങുന്ന ഗാനം ക്യാംപസിന്റെ സൗഹൃദവും പ്രണയവും സ്‌നേഹവും പങ്കുവെയ്ക്കുന്നു.

പൂമരപ്പാട്ട് കാണാം. കേള്‍ക്കാം:

[embed]https://youtu.be/xDbloPaf3s4[/embed]