സിപിഐഎം നേതാക്കൾക്ക് ആർഎസ്എസ് അനുഭാവിയായ പോലീസുകാരന്റെ വധഭീഷണി

ഇരിട്ടി പുന്നാട് സ്വദേശിയായ വിനൂപ് പാലക്കൽ നേരത്തെ ആർഎസ്എസ് മുഖ്യശിക്ഷകായിരുന്നു. പിണറായി വിജയനെയും പി ജയരാജനെയും അധിക്ഷേപിച്ചു കൊണ്ടു നേരത്തെ വിനൂപ് ഫെയ്‌സ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. നേതാക്കൾ ഇതു സംബന്ധിച്ചു ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി

സിപിഐഎം നേതാക്കൾക്ക് ആർഎസ്എസ് അനുഭാവിയായ പോലീസുകാരന്റെ വധഭീഷണി

കണ്ണൂർ ജില്ലിയിലെ  സിപിഐഎം നേതാക്കൾക്കെതിരെ ഫെയ്‌സ്ബുക്കിൽ ആർഎസ്എസ് അനുഭാവിയായ പോലീസുകാരന്റെ വധഭീഷണി. സിപിഐഎം നേതാക്കളായ സരിൻ ശശിക്കും പി സന്തോഷിനുമാണ് പോലീസുകാരന്റെ വക വധഭീഷണി. കണ്ണൂർ മങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ വിനൂപ് പാലക്കലാണ് വധഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. സരിൻശശിയുടെയും സന്തോഷിന്റേയും ചിത്രസഹിതമാണു ഭീഷണിപോസ്റ്റ്. പ്രാണൻ പോവുമ്പോഴുള്ള  വേദന എന്താണെന്ന് നിങ്ങൾക്ക് കാണിച്ചു തരാം എന്നാണ് പോസ്റ്റിൽ പറയുന്നത്.


policeman post
ഇരിട്ടി പുന്നാട് സ്വദേശിയായ വിനൂപ് പാലക്കൽ നേരത്തെ ആർഎസ്എസ് മുഖ്യശിക്ഷക് ആയിരുന്നു. പിണറായി വിജയനെയും പി ജയരാജനെയും അധിക്ഷേപിച്ചുകൊണ്ട് നേരത്തെ വിനൂപ് ഫെയ്‌സ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. നേതാക്കൾ ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

Read More >>