ഗുജറാത്ത് കലാപക്കേസിലെ പ്രതി സുരേഷ് റിച്ചാര്‍ഡ് ജഡേജയ്ക്ക് പോലീസ് മേധാവിയുടെ അനുവാദത്തോടെ താത്കാലിക മോചനം

ഇയാളുടെ ഫർലോ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലൊന്നും അറിയിപ്പ് കിട്ടിയിട്ടില്ല. ഇതിനുമുമ്പ് ഇയാൾ രണ്ട് തവണ പരോളിലിറങ്ങിയിട്ടുണ്ട്.

ഗുജറാത്ത് കലാപക്കേസിലെ പ്രതി സുരേഷ് റിച്ചാര്‍ഡ് ജഡേജയ്ക്ക് പോലീസ് മേധാവിയുടെ അനുവാദത്തോടെ താത്കാലിക മോചനം

2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രതിയായ സുരേഷ് റിച്ചാർഡ് ജഡേജയ്ക്ക് ഫർലോ (പരോളിന് പകരമായി പോലീസ് മേധാവിയുടെ അനുവാദത്തോടെയുള്ള താത്കാലിക മോചനം) അനുവദിച്ചു. എന്നാൽ ഇയാളുടെ ഫർലോ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലൊന്നും അറിയിപ്പ് കിട്ടിയിട്ടില്ല. ഇതിനുമുമ്പ് ഇയാൾ രണ്ട് തവണ പരോളിലിറങ്ങിയിട്ടുണ്ട്. അതിൽ ഒരു തവണ തെഹൽക്കയിൽ റിപ്പോർട്ടറായിരുന്ന രേവതി ലൗളിനെ ഇയാൾ അക്രമിച്ചിരുന്നു. കൂടാതെ ഇയാളുടെ ഭാര്യയെ അക്രമിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്ക് ഫർലോ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് രേവതി ഫേസ്ബുക്കിൽ കുറിച്ചു.
2002 ഫെബ്രുവരി 28ലെ നരോദപാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയാണ് സുരേഷ് റിച്ചാര്‍ഡ് ജഡേജ. കൂടാതെ ബലാത്സംഗ കുറ്റത്തിനും ഇയാള്‍ ശിക്ഷഅനുഭവിക്കുന്നുണ്ട്. കലാപകാലത്ത് ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തു വയറ്റില്‍ ശൂലം തറച്ച് ഭ്രൂണം പുറത്തെടുത്ത് കൊലപ്പെടുത്തിയതും ഇയാളായിരുന്നു. 2012ല്‍ ഇയാള്‍ക്ക് 31 വര്‍ഷം തടവ് അനുഭവിക്കാനായിരുന്നു കോടതി വിധിച്ചത്.

Read More >>