സാക്കിര്‍ നായ്ക്കിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് മഹാരാഷ്ട്ര പോലീസ്; പരാതിയില്ലെന്ന് വിശദീകരണം

ഇസ്ലാമിക് റിസേര്‍ച്ച് ഓര്‍ഗനൈസേഷന് സംഭാവനയായി ലഭിച്ച 60 കോടി രൂപയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഘടനയ്‌ക്കെതിരായി ആരും പരാതിയുമായി എത്തിയില്ല.

സാക്കിര്‍ നായ്ക്കിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് മഹാരാഷ്ട്ര പോലീസ്; പരാതിയില്ലെന്ന് വിശദീകരണം

സാക്കിര്‍ നായ്ക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരായി മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. സാക്കിര്‍ നായ്ക്കിനെതിരായി പരാതികളൊന്നും ഉയര്‍ന്നുവരാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇസ്ലാമിക് റിസേര്‍ച്ച് ഓര്‍ഗനൈസേഷന് സംഭാവനയായി ലഭിച്ച 60 കോടി രൂപയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഘടനയ്‌ക്കെതിരായി ആരും പരാതിയുമായി എത്തിയില്ല. ഇതാണ് കേസ് അവസാനിപ്പിക്കുന്നതിലേക്ക് വഴിതെളിച്ചതെന്ന് കേസ് അന്വേഷിച്ച മഹാരാഷ്ട്ര പോലീസ് ഓഫീസര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ധാക്കയിലെ സ്‌ഫോടനത്തില്‍ പങ്കുവഹിച്ചവര്‍ സാക്കീര്‍ നായ്ക്കിന്റെ പ്രസംഗമാണ് തങ്ങളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് തിരിച്ചതെന്ന വെളിപ്പെടുത്തിയിരുന്നു. ആഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നായ്ക്കിന്റെ പ്രസംഗം യുവാക്കളെ ഭീകര സംഘടനകളില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നവയാണെന്ന് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തും.

മുംബൈ പോലീസും വിവിധ അന്വേഷണ ഏജന്‍സികളും സാക്കിര്‍ നായ്ക്കിന്റെ ഫൗണ്ടേഷനെതിരെ നടത്തിയ അന്വേഷണ പ്രകാരം ഫൗണ്ടേഷന്റെ ഫോറിന്‍ കോണ്ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള അംഗീകാരം റദ്ദാക്കും. ഇതിന് മുന്നോടിയായി ഫൗണ്ടേന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നുകണ്ടെത്തി ഫൗണ്ടേഷനെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര കാബിനറ്റിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍നിന്നും നായ്ക്കിന്റെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെട്ട 60 കോടി രൂപ പിന്നീട് നായ്ക്കിന്റെ ഭാര്യയുടെയും മക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിരുന്നു.

പണം നിക്ഷേപിക്കപ്പെട്ട അക്കൗണ്ട് സാക്കിര്‍ നായ്ക്കിന്റെ ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടാണ്. എന്നാല്‍ കൂടുതല്‍ വ്യക്തമായ അന്വേണത്തിലാണ് ഈ അക്കൗണ്ടില്‍നിന്നും നായ്ക്കിന്റെ ഭാര്യയുടെയും മക്കളുടെയും അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാക്കിര്‍ നായ്ക്കിന്റെ കുടുംബം നേരിട്ട് നിയന്ത്രിക്കുന്ന നാല് കമ്പനികളെയും തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

2013 മാര്‍ച്ചു മുതല്‍ നായ്ക്കിന്റെ ഭാര്യ ഫര്‍ഹാത് സാക്കിര്‍ നായ്ക്ക് രണ്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ പ്രൊമോട്ടറും ഡയറക്ടറുമാണ്. ലോങ്‌ലാസ്റ്റ് കണ്‍സ്ട്രക്ഷനും റൈറ്റ് പ്രോപ്പര്‍ട്ടി സൊലൂഷനുമാണ് അവ. എന്നാല്‍ ഈ രണ്ട് കമ്പനികളും കഴിഞ്ഞ ഏഴ് വര്‍ഷമായി തങ്ങളുടെ വരുമാനം വെളിപ്പെടുത്തിയിരുന്നില്ല. ഈ രണ്ട് കമ്പനികള്‍ കൂടാതെ 2005 മുതല്‍ സോഫ്റ്റവെയര്‍ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.2006 മെയ് 8 മുതല്‍ സാക്കിര്‍ നായ്ക്കായിരുന്നു ഇതിന്റെ ഡയറക്ടര്‍. എന്നാല്‍ 2013 മാര്‍ച്ച് 13 സ്ഥാനം രാജിവച്ചു. പിന്നീട് 2006 മെയ് 8 മുതല്‍ നായ്ക്കിന്റെ ഭാര്യ തത്സ്ഥാനം ഏറ്റെടുത്തെങ്കിലും 2013 മാര്‍ച്ച് 15ന് സ്ഥാനം ഒഴിഞ്ഞു.

Story by
Read More >>