കെ രാധാകൃഷ്‌ണനെതിരെ കേസ് എടുത്തു

ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം 228 എ വകുപ്പു പ്രകാരം പീഡനത്തിനരയായ പെൺകുട്ടിയുടെ പേരു വെളിപ്പെടുത്തിയാൽ രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്

കെ രാധാകൃഷ്‌ണനെതിരെ കേസ് എടുത്തു

തൃശ്ശൂർ: വടക്കാഞ്ചേരി ബലാത്സംഗ കേസിൽ ഇരയുടെ പേരു വെളിപ്പെടുത്തിയ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്‌ണനെതിരെ കേസ് എടുത്തു. ഡിജിപി യുടെ നിർദ്ദേശ പ്രകാരം തൃശ്ശൂർ ഈസ്‌റ്റ് പോലീസാണു കെ രാധാകൃഷ്‌ണനെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം കേസിൽ കുറ്റാരോപിതനായ ജയാനന്ദനെതിരെ പാർട്ടി നടപടി സ്വീകരിച്ചത് മാധ്യങ്ങളോട് പറയുന്നതിനിടയിലാണു രാധാകൃഷ്‌ണൻ ഇരയുടെ പേരു വെളിപ്പെടുത്തിയത്. ഇരയുടെ പേരു പറയരുതെന്ന് കൂട്ടത്തിൽ ഒരാൾ നിർദ്ദേശിച്ചപ്പോൾ ജയന്തന്റെ പേരു പറയാമെങ്കിൽ എന്തുകൊണ്ടു പരാതിക്കാരിയുടെ പേരു പറഞ്ഞൂകൂട എന്നായിരുന്നു രാധാകൃഷ്‌ണന്റെ നിലപാട്. ഇന്ത്യൻ ശിക്ഷാ നിയമം 228 എ വകുപ്പു പ്രകാരം പീഡനത്തിനരയായ പെൺകുട്ടിയുടെ പേരു വെളിപ്പെടുത്തിയാൽ രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. സിപിഐഎം കേന്ദ്ര നേതൃത്വം രാധാകൃഷ്‌ണന്റെ നിലപാട് തെറ്റാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മന്ത്രി കെകെ ശൈലജയും മഹിള അസോസിയേഷൻ നേതാവ് ടിഎൻ സീമയും രാധാകൃഷ്‌ണനെ അനുകൂലിച്ച നിലപാടാണു സ്വീകരിച്ചത്.

Read More >>