അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല് നിഷേധിച്ച സംഭവം; പിതാവിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

സംഭവത്തില്‍ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നത് തടയുന്നതിനായി വീട്ടില്‍ ബന്ധുക്കളടക്കം കാവല്‍ നിന്നിരുന്നതായും പറയപ്പെടുന്നു.

അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല് നിഷേധിച്ച സംഭവം; പിതാവിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല് നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ഓമശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് ആണ് കഴിഞ്ഞ ദിവസം മുക്കം ഇഎംഎസ് സഹകരണ ഹോസ്പിറ്റലില്‍ പിറന്ന തന്റെ കുഞ്ഞിന് ബാങ്ക് കേള്‍ക്കാതെ മുലപ്പാല്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ബന്ധം പിടിച്ചത്. മുലപ്പാല്‍ വിഷയത്തില്‍ ആശുപത്രി അധികൃതരും പോലീസും ഇടപെട്ടെങ്കിലും സിദ്ദിഖ് മുലപ്പാല് നല്‍കുന്നത് എതിര്‍ക്കുകയായിരുന്നു.


സംഭവം വിവാദമായതോടെ ചൈല്‍ഡ് ലൈന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നത് തടയുന്നതിനായി വീട്ടില്‍ ബന്ധുക്കളടക്കം കാവല്‍ നിന്നിരുന്നതായും പറയപ്പെടുന്നു. നേരത്തെ ഇയാളുടെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ അഞ്ച് ബാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് യുവാവ് പോലീസിനോടും പറഞ്ഞിരുന്നു.

സംഭവത്തെകുറിച്ച അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തും അറിയിച്ചിട്ടുണ്ട്.

Read More >>