നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് പിതാവ് അബൂബക്കര്‍ സിദ്ദിഖ്

കുഞ്ഞിനെ പട്ടിണിക്ക് ഇട്ടു കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും സിദ്ദിഖ് ചോദിക്കുന്നു. കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നല്‍കിയെന്നും മുലപ്പാല്‍ നല്‍കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തതെന്നും സിദ്ദിഖ് പറയുന്നു. തേന്‍ നല്‍കിയതിനാല്‍ കുട്ടി ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് പിതാവ് അബൂബക്കര്‍ സിദ്ദിഖ്

മുക്കത്ത് ഇഎംഎസ് ആശുപത്രിയില്‍ നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് പിതാവ് അബൂബക്കര്‍ സിദ്ദിഖ്. തനിക്ക് പറ്റിയ അബദ്ധം താന്‍ അംഗീകരിക്കുന്നുവെന്നും തന്റെ തെറ്റുകള്‍ മനസ്സിലായി എന്നും വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് അബൂബക്കര്‍ സിദ്ദിഖ് മാപ്പപേക്ഷയുമായി എത്തിയത്.

കുഞ്ഞിനെ പട്ടിണിക്ക് ഇട്ടു കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും സിദ്ദിഖ് ചോദിക്കുന്നു. കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നല്‍കിയെന്നും മുലപ്പാല്‍ നല്‍കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തതെന്നും സിദ്ദിഖ് പറയുന്നു. തേന്‍ നല്‍കിയതിനാല്‍ കുട്ടി ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ മുലപ്പാല്‍ നല്‍കാതിരുന്നാലുള്ള ഭവിഷ്യത്ത് പിന്നീടാണ് താന്‍ അറിഞ്ഞതെന്നും എന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്നും സിദ്ദിഖ് പറയുന്നു.നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാതിരുന്ന സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മപ്രരണാക്കുറ്റത്തിന് കളംതോട് ഹൈദ്രോസ് തങ്ങളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Siddik Siddik

Read More >>