അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

വിവരം അന്വേഷിക്കാന്‍ ജില്ലാ കളക്ടറും ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് മുക്കത്ത് നിന്നും വനിതാ പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയെങ്കിലും പിതാവും ബന്ധുക്കളും പിടിവാശി തുടരുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞ് ജനിച്ച ശേഷമുളള അഞ്ചാമത്തെ ബാങ്ക് മുഴങ്ങിയശേഷം മാത്രമാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പിതാവുള്‍പ്പെടെയുള്ളവര്‍ തയ്യാറായത്.

അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയിലെ നഴ്സിന്റെ പരാതിയിലാണ് കേസെടുത്തത്. അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ കഴിയില്ലെന്ന് പിതാവ് കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖ് പറയുകയും കുഞ്ഞിന് പാല്‍ നല്‍കാന്‍ സമ്മതിക്കാതിരിക്കുകയുമായിരുന്നു.

ആശുപത്രിയിലെ ജീവനക്കാരും പൊലീസും ആവശ്യപ്പെട്ടിട്ടും അബൂബക്കര്‍ സമ്മതിച്ചിരുന്നില്ല. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. 24 മണിക്കൂര്‍ കുഞ്ഞിന് യാതൊന്നും ലഭിക്കുകയില്ലെന്നും ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതെസമയം കുഞ്ഞിന് പച്ചവെള്ളവും തേനും ചേര്‍ത്ത് നല്‍കുമെന്നാണ് പിതാവ് പറഞ്ഞത്.

നവജാത ശിശുവിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ഡോക്ടര്‍മാരുടെ ഉപദേശമൊന്നും പിതാവ് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് എത്തി അബുബക്കറിനോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതേറെ വിവാദമായതിനെ തുടര്‍ന്ന് സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സാമൂഹ്യനീതി വകുപ്പും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

Read More >>