സക്കീര്‍ ഹുസൈനെ തേടി സിപിഐഎം കളമശേരി ഏരിയ കമ്മിറ്റി ഓഫീസ് പോലീസ് വളഞ്ഞു

ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സക്കീറിനോട് കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സക്കീര്‍ ഹുസൈനെ തേടി സിപിഐഎം കളമശേരി ഏരിയ കമ്മിറ്റി ഓഫീസ് പോലീസ് വളഞ്ഞു

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ കളമശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം പാര്‍ട്ടി ഓഫീസ് വളഞ്ഞു. സക്കീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് തള്ളിയതിനെത്തുടര്‍ന്നാണ് പോലീസിന്റെ നടപടി.

ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സക്കീറിനോട് കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയ ഉടന്‍ സക്കീറിനെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സക്കീര്‍ സിപിഐഎം കളമശേരി ഏരിയ കമ്മിറ്റി ഓഫീസിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.

Read More >>