നാട് ക്യൂവില്‍ 'എരിയുമ്പോള്‍' പീപ്പി വായിക്കുന്ന പ്രധാനമന്ത്രി- വീഡിയോ കാണാം

നോട്ട് നിരോധിച്ച് പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശനത്തിനു പോയി. ഇവിടെ ജനം നോട്ട് മാറാന്‍ നെട്ടോട്ടമോടുമ്പോള്‍ ജപ്പാനിലെ വാദ്യം വായിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം ഏറെ പരിഹാസങ്ങള്‍ക്ക് ഇടയായി- ട്രോളന്മാര്‍ കൂട്ടി ചേര്‍ത്ത മ്യൂസിക്കോടെ ആ വീഡിയോ വൈറലാകുന്നു

നാട് ക്യൂവില്‍

രാജ്യത്ത് 1000, 500 നോട്ടുകള്‍ നിരോധിച്ച ശേഷം ജപ്പാന്‍ സന്ദര്‍നത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നോട്ട് നിരോധനം മൂലം ജനം വലയുന്ന സമയത്ത് മോഡി ജപ്പാനില്‍ പീപ്പിയൂതിയ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്.

കള്ളപ്പണം പിടിച്ചെടുക്കാനുള്ള നടപടിയെന്ന് പ്രഖ്യാപിച്ച് നടത്തിയ നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥ തകിടം മറിയുകയും ആളുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയുമാണ്. ജപ്പാനിലെ പരമ്പരാഗത വാദ്യോപകരണമായ ഖാസിയാണ് മോഡി വായിക്കുന്നത്. എന്നാല്‍ വീഡിയോ ദൃശ്യത്തിന്റെ കൂടെയുള്ള മ്യൂസിക് ഏതോ ട്രോളന്‍മാര്‍ എഡിറ്റ് ചെയ്ത് കയറ്റിയതാണ്.


Story by
Read More >>