ചെരിപ്പുകളും സ്വന്തം പേരെഴുതിയ കല്ലുകളും; മോദിയുടെ മണ്ഡലമായ വാരണാസിയിലെ ബാങ്കിനു മുന്നിലെ കാഴ്ചകള്‍ ഇങ്ങനെ

വാരണാസി ജയാപൂര്‍ ഗ്രാമത്തിലെ ബാങ്കിനു മുന്നില്‍ കഴിഞ്ഞ ദിവസത്തെ കാഴ്ചകളാണിത്. അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അതിരാവിലെ എത്തിയ ഗ്രാമവാസികളാണ് ചെരിപ്പും കല്ലുമായി തങ്ങളുടെ സ്ഥാനം മുന്‍കൂട്ടി ബുക്ക് ചെയ്തത്. തലേദിസം തന്നെ ചെരുപ്പിലും കുടയിലും കല്ലിലും പേരെഴുതി പകരംവെച്ച് വീട്ടില്‍ പോയവരുമുണ്ട്.

ചെരിപ്പുകളും സ്വന്തം പേരെഴുതിയ കല്ലുകളും; മോദിയുടെ മണ്ഡലമായ വാരണാസിയിലെ ബാങ്കിനു മുന്നിലെ കാഴ്ചകള്‍ ഇങ്ങനെ

നോട്ടുക്ഷാമം രാജ്യത്തെ മുഴുവന്‍ ബദ്ധിമുട്ടിലാഴ്ത്തിത്തുടങ്ങിയിട്ട് ഇന്ന് അഞ്ചാം നാള്‍. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ മുഴുവന്‍ ക്യൂവിലുമാണ്. ിതില്‍ നിന്നും ഒട്ടും വിഭിന്നമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച് ജയിച്ച വാരണാസി മണ്ഡലത്തിലെ കാഴ്ചകളും. ബാങ്കിനു മുന്നില്‍ ചെരിപ്ുകളും കല്ലുകളും പേരെഴുതി വെച്ച് ബാങ്ക് തുറക്കുന്നതും കാത്തു നില്‍ക്കുകയാണ് വാരണാസിയിലെ ഗ്രാമീണര്‍.

വാരണാസി ജയാപൂര്‍ ഗ്രാമത്തിലെ ബാങ്കിനു മുന്നില്‍ കഴിഞ്ഞ ദിവസത്തെ കാഴ്ചകളാണിത്. അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അതിരാവിലെ എത്തിയ ഗ്രാമവാസികളാണ് ചെരിപ്പും കല്ലുമായി തങ്ങളുടെ സ്ഥാനം മുന്‍കൂട്ടി ബുക്ക് ചെയ്തത്. തലേദിസം തന്നെ ചെരുപ്പിലും കുടയിലും കല്ലിലും പേരെഴുതി പകരംവെച്ച് വീട്ടില്‍ പോയവരുമുണ്ട്.

നൂറിലേറെ ജോഡി ചെരിപ്പുകള്‍ ഇത്തരത്തില്‍ ബാങ്കിനുമുന്നിലെ വരിയിലുണ്ടായിരുന്നു. മറ്റുചിലര്‍ ക്യുവില്‍ സ്ഥാനം ബുക്ക് ചെയ്തിട്ട് തണലില്‍ വിശ്രമിച്ചു.

Read More >>