ബിജെപി നേതാക്കളുടെ അക്കൗണ്ട് വിവരങ്ങൾ ആരാഞ്ഞ് പ്രധാനമന്ത്രി; നൽകേണ്ടത് നോട്ട് അസാധുവാക്കിയ അന്നുമുതൽ ഡിസംബർ 31 വരെയുള്ള വിവരങ്ങൾ

ഇന്നുരാവിലെ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി നേതാക്കളുടെ അക്കൗണ്ട് വിവരങ്ങൾ ആരാഞ്ഞ് പ്രധാനമന്ത്രി; നൽകേണ്ടത് നോട്ട് അസാധുവാക്കിയ അന്നുമുതൽ ഡിസംബർ 31 വരെയുള്ള വിവരങ്ങൾ

ന്യൂഡല്‍ഹി: ബിജെപി ജനപ്രതിനിധികൾ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കിയ നവംബർ 8 മുതൽ ഡിസംബർ 31 വരെയുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങളാണ് നൽകേണ്ടത്. ബിജെപി എംപിമാരും എംഎൽഎമാരും ഇത്തരത്തിൽ തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറേണ്ടിവരും.

ഇന്നുരാവിലെ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി ഒന്നിനുതന്നെ അക്കൗണ്ട് വിവരങ്ങൾ അമിത്ഷായുടെ പക്കലേൽപ്പിക്കണമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

നോട്ട് പിൻവലിയ്ക്കൽ നടപടി നേരത്തെ തന്നെ ബിജെപി നേതാക്കൾ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നോട്ട് നിരോധനത്തിന് മുമ്പ് ബിജെപി നേതാക്കൾ നടത്തിയ ഭൂമി ഇടപാടുകളടക്കം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ ഇവയെല്ലാം നിഷേധിക്കുന്ന നിലപാടാണ് ബിജെപി നേതാക്കൾ സ്വീകരിച്ചിരുന്നത്.

Read More >>