ബ്രസീൽ ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു; വിമാനത്തിലുണ്ടായിരുന്നത് 72 യാത്രക്കാർ

കോപ്പസുഡാ അമേരിക്ക ടൂര്‍ണ്‍മെന്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ചെപ്കോയിന്‍സ് എന്ന ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ബ്രസീൽ ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു; വിമാനത്തിലുണ്ടായിരുന്നത് 72 യാത്രക്കാർ


ബൊഗോട്ടാ: ബ്രസീലിയൻ ഫുട്ബോൾ ടീമുമായി സഞ്ചരിക്കുകയായിരുന്ന വിമാനം തകർന്നുവീണു. കോപ്പസുഡാ അമേരിക്ക ടൂര്‍ണ്‍മെന്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ചെപ്കോയിന്‍സ് എന്ന ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പത്തുപേർക്ക് പരിക്കേറ്റതായാണ് പ്രാധമിക വിവരം. കളിക്കാരും ഒഫീഷ്യലുകളുമടക്കം 72 പേർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം.


കൊളംമ്പിയന്‍ നഗരമായ മെഡ്‌ലിനിലെ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.   ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെയാണ് അപകടം. രക്ഷാപ്രവർത്തകരെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന ആരും ഈ ടീമില്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചവര്‍ ഈ ടീമിലുണ്ടെന്നാണ് സൂചന.
Read More >>