കള്ളപ്പണമുണ്ടെങ്കില്‍ കണ്ടുപിടിക്കൂ; സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിനുള്ളിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്: പിണറായി വിജയന്‍

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സംസ്ഥാന ധനമന്ത്രിക്കൊപ്പം സന്ദര്‍ശിച്ച് സഹകരണമേഖലയുടെ പ്രത്യേകത വിശദീകരിച്ചിരുന്നു. ഇത് ഗൗരവകരമായി പരിഗണിക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍ കടകവിരുദ്ധമായ നടപടിയാണ് പിന്നീട് ഉണ്ടായത്.

കള്ളപ്പണമുണ്ടെങ്കില്‍ കണ്ടുപിടിക്കൂ; സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിനുള്ളിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്: പിണറായി വിജയന്‍

ബിജെപി നടത്തുന്നത് സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സഹകരണ മേഖല തകരണം എന്നതാണ് ബിജെപിയുടെ പരസ്യമായ നിലപാടെന്നും അതിന്റെ ഭാഗമായാണ് ജനപങ്കാളിത്തത്തോടെ വളര്‍ന്നു വന്ന മേഖലയെ തെറ്റായി ചിത്രീകരിക്കുന്ന നീക്കങ്ങളെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സംസ്ഥാനത്തിന് സമ്പൂര്‍ണ്ണ ബാങ്കിങ്ങിലേക്ക് ഉയരാന്‍ കഴിഞ്ഞത് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൊണ്ടാണ്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സംസ്ഥാന ധനമന്ത്രിക്കൊപ്പം സന്ദര്‍ശിച്ച് സഹകരണമേഖലയുടെ പ്രത്യേകത വിശദീകരിച്ചിരുന്നു. ഇത് ഗൗരവകരമായി പരിഗണിക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍ കടകവിരുദ്ധമായ നടപടിയാണ് പിന്നീട് ഉണ്ടായത്. കേരളത്തിലെ ബിജെപി നേതാക്കള്‍ ഒരേപേലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കുകയാണ്- മുഖ്യമന്ത്രി പറയുന്നു.

സഹകരണ ബാങ്കുകള്‍ വളര്‍ന്നത് കള്ളപ്പണം കൊണ്ടല്ല; ബിജെപി നേതാക്കള്‍ക്ക് സഹകരണ ബാങ്കുകള്‍ പരിശോധിച്ചാല്‍ അതു മനസ്സിലാകും: പിണറായി


ഏതെങ്കിലും സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെങ്കില്‍ കണ്ടു പിടിക്കുക തന്നെ വേണം. അതിന് ഒരു തടസവും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 21 ന് സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

Read More >>