അറിഞ്ഞോ, 100 രൂപ നോട്ടില്‍ പിണറായി പ്രസംഗിക്കുന്നു... അതും കുമ്മനം രാജശേഖരനെതിരെ!

2000 നോട്ടില്‍ മോഡിയെങ്കില്‍ 100 നോട്ടില്‍ പിണറായി പ്രസംഗിക്കുന്നു- വീഡിയോ കാണാം

അറിഞ്ഞോ, 100 രൂപ നോട്ടില്‍ പിണറായി പ്രസംഗിക്കുന്നു... അതും കുമ്മനം രാജശേഖരനെതിരെ!

രണ്ടായിരം രൂപ നോട്ടില്‍ ചിപ്പുണ്ടെന്നു പ്രചരിപ്പിച്ച അന്ധ'മോഡി' വിശ്വാസികള്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കുന്ന വീഡിയോ എത്തി. പുതിയ നോട്ടില്‍ ചിപ്പുണ്ടെന്നും അത് സാറ്റലൈറ്റുമായി ബന്ധിച്ചിരിക്കുന്നതിനാല്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താനാവും എന്നായിരുന്നു പ്രചാരണം. എന്നാല്‍ നോട്ട് കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ അതില്‍ ഇപ്പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായി. ചിപ്പുണ്ടെന്ന നുണ അപ്പോഴേയ്ക്കും മോഡിക്കു നോരെയുള്ള പരിഹാസമായി മാറി.


അപ്പോഴാണ് 2000 രൂപയില്‍ ചിപ്പുണ്ടെന്ന വാദവുമായി വീണ്ടും പ്രചാരകരെത്തിയത്. നോട്ടിന് ഇല്ലാത്ത മഹത്വം പ്രചരിപ്പിച്ചുവന്ന മോഡി ആരാധകര്‍ നോട്ടിറങ്ങിയ സമയം നോക്കി പുതിയൊരു ആന്‍ഡ്രോയിഡ് ആപ്പ് സൃഷ്ടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. നോട്ടില്‍ ചിപ്പടക്കം പല സാങ്കേതിക സംവിധാനങ്ങളും ഉണ്ടെന്ന ഇത്തരക്കാരുടെ പ്രചാരണം റിസര്‍വ് ബാങ്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലും 'മോഡി കീ നോട്ട്' ആപ്പ് ഉപയോഗിച്ച് നുണപ്രചരണം നടത്താനാണ് ഇവര്‍ ശ്രമിച്ചത്.

വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നോട്ടിലും നോട്ടിന്റെ ചിത്രങ്ങളിലും (വെബ് ചിത്രമായാലും) മോഡിയുടെ പ്രസംഗം കേള്‍ക്കാനായത്. പാറ്റേണ്‍ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ ആപ്പ് വികസിപ്പിച്ച സമയത്ത് ആപ്പ് ഉപയോഗിച്ച് മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിനുള്ള ഫിഗര്‍ ആയി തെരഞ്ഞെടുത്തത് 2000 രൂപയുടെ നോട്ടാണെന്ന് മാത്രം. യഥാര്‍ഥത്തില്‍ 2000 രൂപയുടെ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പതിപ്പില്‍ പോലും മോഡി പ്രസംഗിക്കുന്ന വീഡിയോ കാണാനാകും.

എന്നു പറയുമ്പോള്‍ അത് നുണയാണെന്നു തോന്നുന്നെങ്കില്‍ ചിപ്പ് ഘടിപ്പിക്കാത്ത പുതിയ നോട്ടില്‍ പ്രസംഗിക്കുന്നത് പിണറായിയാണ്.
വീഡിയോ കാണാംമോഡി 2000 നോട്ടില്‍ പ്രസംഗിക്കുന്നുവെന്ന പേരില്‍ പ്രചരിച്ച വീഡിയോയും അതിനു മറുപടിയായി വന്ന വീഡിയോ.