മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം; മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ്ബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടിട്ടുണ്ടെന്നുള്ള കാര്യവും മുഖ്യമന്ത്രി പോസ്റ്റിലൂടെ സൂചിപ്പിച്ചു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം; മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചുള്ള ഉറപ്പു നല്‍കിയത്.

സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ്ബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടിട്ടുണ്ടെന്നുള്ള കാര്യവും മുഖ്യമന്ത്രി പോസ്റ്റിലൂടെ സൂചിപ്പിച്ചു.
അതേസമയം മാവോയിസ്റ്റുകളുടെ മൃതദേഹം തത്ക്കാലം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ കൊല്ലപ്പെട്ടവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജിൽ തിങ്കളാഴ്ചവരെ സൂക്ഷിക്കുമെന്ന് ബന്ധുക്കൾക്കൊപ്പം മാധ്യമങ്ങളെ കണ്ട മനുഷ്യാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് തുഷാർ നിർമ്മൽ സാരഥി പറഞ്ഞു.

ബന്ധുക്കളുടെ ആവശ്യപ്രകാരം തിങ്കളാഴ്ചവരെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് മുമ്പ് കുപ്പുസ്വാമിയുടെ മൃതദേഹം കണ്ട സഹോദര൯ ഇവരുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന പക്ഷം മറ്റ് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More >>