സഹകരണ ബാങ്കുകള്‍ വളര്‍ന്നത് കള്ളപ്പണം കൊണ്ടല്ല; ബിജെപി നേതാക്കള്‍ക്ക് സഹകരണ ബാങ്കുകള്‍ പരിശോധിച്ചാല്‍ അതു മനസ്സിലാകും: പിണറായി

തന്നോട് തന്നെ ബിജെപിയുടെ ഒരു ജനപ്രതിനിധി സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ സഹകരണമേഖല കള്ളപ്പണത്തിന്റെ കേന്ദ്രമല്ലെന്നാണ് താന്‍ അദ്ദേഹത്തോടും പറഞ്ഞതെന്നും പിണറായി വെളിപ്പെടുത്തി. സംശയമുണ്ടെങ്കില്‍ സഹകരണ സ്ഥാപനങ്ങളില്‍ പോയി എല്ലാ അക്കൗണ്ടുകളും നോക്കാമെന്നും കള്ളപ്പണം ഏതാണെന്ന് പരിശോധിക്കാമെന്നും ബിജെപി നേതാവിനോട് പറഞ്ഞുവെന്നും പിണറായി പറഞ്ഞു.

സഹകരണ ബാങ്കുകള്‍ വളര്‍ന്നത് കള്ളപ്പണം കൊണ്ടല്ല; ബിജെപി നേതാക്കള്‍ക്ക് സഹകരണ ബാങ്കുകള്‍ പരിശോധിച്ചാല്‍ അതു മനസ്സിലാകും: പിണറായി

സഹകരണ ബാങ്കുകള്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ സഹകരണ ബാങ്കുകളെ തര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കള്ളപ്പണം കൊണ്ടല്ല സഹകരണ ബാങ്കുകള്‍ വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളില്‍ നിയമപരമായ പരിശോധനയെ ആരും എതിര്‍ക്കുന്നില്ല. എതിര്‍ക്കുന്നത് എകപക്ഷീയതെയാണ്. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന നടക്കുന്നുണ്ട്. കേരളത്തിലെ ബിജെപിയുടെ നേതാക്കള്‍ വലിയ വ്യത്യാസമൊന്നുമില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് സഹകരണ ബാങ്കുകള്‍ എന്ന് പറയുന്നത് കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്നുള്ളതെന്നുള്ള കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

തന്നോട് തന്നെ ബിജെപിയുടെ ഒരു ജനപ്രതിനിധി സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ സഹകരണമേഖല കള്ളപ്പണത്തിന്റെ കേന്ദ്രമല്ലെന്നാണ് താന്‍ അദ്ദേഹത്തോടും പറഞ്ഞതെന്നും പിണറായി വെളിപ്പെടുത്തി. സംശയമുണ്ടെങ്കില്‍ സഹകരണ സ്ഥാപനങ്ങളില്‍ പോയി എല്ലാ അക്കൗണ്ടുകളും നോക്കാമെന്നും കള്ളപ്പണം ഏതാണെന്ന് പരിശോധിക്കാമെന്നും ബിജെപി നേതാവിനോട് പറഞ്ഞുവെന്നും പിണറായി പറഞ്ഞു.

സഹകരണ മേഖല തകര്‍ന്നോട്ടെ എന്നാണ് ബിജെപിയുടെ പരസ്യപ്രഖ്യാപനം വന്നത്. ബിജെപി അത് പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍ എങ്ങനെ അത്തരത്തിലൊരു നിലപാട് സ്വീകരിക്കും. സഹകരണ മേഖല സംരക്ഷിക്കപ്പെടേണ്ട മേഖലയാണ്. അത് ജനങ്ങളുടെ മേഖലയാണ്. ജനങ്ങള്‍ അവരുടെ അധ്വാനം കൊണ്ടു വളര്‍ത്തിയെടുത്ത മേഖല. പടി പടിയായിട്ടാണ് സഹകരണ സ്ഥാപനം വളര്‍ന്നുവന്നതെന്നുള്ള കാര്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>