കേന്ദ്രത്തിനെതിരെ റിസര്‍വ് ബാങ്കിനു മുന്നില്‍ മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും സത്യാഗ്രഹം

രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. കൂടാതെ സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും.

കേന്ദ്രത്തിനെതിരെ റിസര്‍വ് ബാങ്കിനു മുന്നില്‍  മുഖ്യമന്ത്രിയുടേയും  മറ്റു മന്ത്രിമാരുടേയും സത്യാഗ്രഹം

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കുന്നു. രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. കൂടാതെ സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും.

സഹകരണ മേഖലയോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരമിരിക്കുന്നതോടെ വിഷയത്തിന് ദേശീയ ശ്രദ്ധകിട്ടുമെന്നാണ് കരുതുന്നത്. കേന്ദ്രത്തെ രാഷ്ട്രീയമായി നേരിടുകയാണ് സമരത്തിന്റെ ലക്ഷ്യം. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സർക്കാരിന്റെ നോട്ട് റദ്ദാക്കൽ നടപടിക്ക് ശേഷം സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ 21ന് സർവ്വകക്ഷി യോഗം ചേരും. വൈകിട്ട് മൂന്നുമണിക്കാണ് യോഗം ചേരുക.

കള്ളപ്പണക്കാരുടെ സ്‌പോണ്‍സേര്‍ഡ് സമരമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു

Read More >>