കാര്‍ മെക്കാനിക്കിനെക്കൊണ്ട് എന്‍ജിന്‍ തകരാര്‍ പരിഹരിച്ച പൈലറ്റിന് തൊഴില്‍ നഷ്ടമായി

ഗോവയില്‍ നിന്ന് പൂനെ വഴി കോലാപ്പൂരിലേക്ക് വാര്‍വ ചെയര്‍മാന്‍ അവിനാഷ് ഭോസ്‌ലെ യാത്ര ചെയ്തുകൊണ്ടിരുന്ന ഓഗസ്റ്റ 109 വിടി വിസിഎ ഹെലികോപ്റ്ററാണ് നിലത്തിറക്കിയത്.

കാര്‍ മെക്കാനിക്കിനെക്കൊണ്ട് എന്‍ജിന്‍ തകരാര്‍ പരിഹരിച്ച പൈലറ്റിന് തൊഴില്‍ നഷ്ടമായി

എന്‍ജിന്‍ തകരാറുണ്ടായതിനെത്തുടര്‍ന്ന് കാര്‍ മെക്കാനിക്കുകളെക്കൊണ്ട് ഹെലികോപ്റ്ററിന്റെ അറ്റകുറ്റപ്പണി നടത്തിച്ച പൈലറ്റിന് തൊഴില്‍ നഷ്ടമായി. ഒക്ടോബര്‍ 12ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. ഗോവയില്‍ നിന്ന് പൂനെ വഴി കോലാപ്പൂരിലേക്ക് വാര്‍വ ചെയര്‍മാന്‍ അവിനാഷ് ഭോസ്ലെ യാത്ര ചെയ്തുകൊണ്ടിരുന്ന ഓഗസ്റ്റ 109 വിടി വിസിഎ ഹെലികോപ്റ്ററാണ് നിലത്തിറക്കിയത്.

എന്‍ജിനില്‍ നിന്ന് അസാധാരണ ശബ്ദമുണ്ടായതിനെത്തുടര്‍ന്നാണ് നിലത്തിറക്കിയത്. എന്നാല്‍ എന്‍ജിന്‍ തകരാര്‍ അറിഞ്ഞിട്ടും ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിന് മുമ്പ് പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു. കാര്‍ മെക്കാനിക്കുകളെ ഉപയോഗിച്ച് എന്‍ജിന്‍ തകരാര്‍ പരിഹരിച്ചതായി തങ്ങള്‍ക്ക് പിന്നീട് വിവരം ലഭിക്കുകയായിരുന്നെന്നും വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>